നാട്ടിലേക്ക് മടങ്ങാനിരിക്കെ പ്രവാസി മലയാളി ജിദ്ദയില്‍ മരിച്ചു

ജിദ്ദ: നാട്ടിലേക്ക് മടങ്ങാനിരിക്കെ പ്രവാസി മലയാളി ജിദ്ദയില്‍ മരിച്ചു. തൃശൂര്‍ ദേശമംഗലം വറവട്ടൂര്‍ കളത്തും പടിക്കല്‍ മുഹമ്മദ് കുട്ടി (55) ആണ് മരിച്ചത്. ജിദ്ദയിലെ മുഹമ്മദിയയില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. 20 വര്‍ഷത്തോളമായി സൗദിയില്‍ പ്രവാസിയാണ്.

വെള്ളിയാഴ്ച രാവിലെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാല്‍ സൗദി ജര്‍മ്മന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ചികിത്സ നല്‍കിയെങ്കിലും അല്‍പ്പ സമയത്തിനകം മരിക്കുകയായിരുന്നു.

ഒരു വര്‍ഷം മുമ്പാണ്‌ അവധി കഴിഞ്ഞു നാട്ടില്‍ നിന്നും തിരികെയെത്തിയത്.  പരേതരായ കളത്തുംപടി അബ്ദുല്‍ റഹ്‌മാന്‍, ആമിന ദമ്ബതികളുടെ മകനാണ്. ഭാര്യ: സഫിയ. മക്കള്‍: നദീറ, നസീറ, നുസ്രത്ത്, നജ്മ, നൗഫല്‍ (ഖത്തര്‍), മരണാനന്തര നടപടികള്‍ക്കായി അബ്ഹൂറില്‍ ജോലി ചെയ്യുന്ന മരുമകന്‍ അഷ്റഫിനോടൊപ്പം ഇന്ത്യന്‍ സോഷ്യല്‍ ഫോറം വെല്‍ഫെയര്‍ വളണ്ടിയര്‍മാരായ മഷ്ഹൂദ് ബാലരാമപുരം, ഹസൈനാര്‍ മാരായമംഗലം, ഷിബു ഗൂഡല്ലൂര്‍ എന്നിവര്‍ രംഗത്തുണ്ട്.