ദമാം: സൗദിയില്‍ നിന്ന് ചികിത്സയ്ക്കായി നാട്ടിലെത്തിയ മലയാളി വീട്ടിലെത്തിയ ഉടന്‍ മരിച്ചു. കൊല്ലം ചവറ കൊട്ടുകാട് സ്വദേശി
മിദ്ലാജ് ഇബ്രാഹീം ആണ് മരിച്ചത്. ദമാമില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനത്തില്‍ നാട്ടിലെത്തുകയായിരുന്നു. എയര്‍പോര്‍ട്ടില്‍ നിന്ന് ഭാര്യ ഷംനയോടൊപ്പമാണ് വീട്ടിലെത്തിയത്. മക്കളെ കണ്ടയുടനെ മരണം സംഭവിക്കുകയായിരുന്നു.
നേരത്തെ വൃക്കരോഗം മൂലം മിദ്ലാജ് സൗദിയിലെ ജോലി ഉപേക്ഷിച്ചു നാട്ടില്‍ പോയിരുന്നു. എന്നാല്‍ സാമ്ബത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട് വീണ്ടും സൗദിയിലേക്ക് പോകുകയായിരുന്നു. വാടക വീട്ടിലാണ് കുടുംബം താമസിക്കുന്നത്.
രണ്ടു വര്‍ഷം മുമ്ബാണ് ഹഫര്‍ അല്‍ബാത്വിനിലെ ഒരു ബഖാലയിലേക്ക് ജോലിയ്ക്കായി തിരിച്ചു പോയത്. അതിനിടെ വൃക്കരോഗം മൂര്‍ച്ചിക്കുകയായിരുന്നു. അവശനായതോടെയാണ് ചികിത്സക്ക് വേണ്ടി നാട്ടിലേക്ക് തിരിച്ചത്. ഹാഫര്‍ അല്‍ബാത്വിനിലെ പ്രവാസി സാംസ്കാരിക വേദി അനുശോചനം അറിയിച്ചു