കോ-പൈലറ്റിന് ദേഹാസ്വാസ്ഥ്യം; ലണ്ടന്‍-ഏതന്‍സ് വിമാനം സൂറിച്ചില്‍ അടിയന്തരമായി ഇറക്കി

ലണ്ടന്‍ | കോ-പൈലറ്റിന് ബോധക്ഷയം സംഭവിച്ചതിനെ തുടര്‍ന്ന് ലണ്ടനില്‍ നിന്നും ഏതന്‍സിലേക്ക് യാത്ര തിരിച്ച എ 320 എയര്‍ബസിന്റെ വിമാനം സൂറിച്ചില്‍ അടിയന്തരമായി ഇറക്കി. വിമാനം പുറപ്പെട്ട് മൂന്നര മണിക്കൂര്‍ പിന്നിട്ട
ശേഷമാണ് പൈലറ്റിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇതേ തുടര്‍ന്ന് ലണ്ടനിലേക്ക് തന്നെ മടങ്ങാന്‍ ശ്രമിച്ചെങ്കിലും നില വഷളായതിനാല്‍ വിമാന കമ്ബനി സ്വിറ്റ്‌സര്‍ലന്‍ഡില്‍ അടിയന്തിര ലാന്‍ഡിംഗിന് നിര്‍ദേശിക്കുകയായിരുന്നു.

വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും ആറു മണിക്കൂറിനു ശേഷം വിമാനം ലക്ഷ്യസ്ഥാനത്തേക്ക് പുറപ്പെട്ടതായും ബ്രിട്ടീഷ് എയര്‍വേയ്സ് വക്താവ് അറിയിച്ചു.