പുതുവത്സര വെടിക്കെട്ട് റദ്ദാക്കി

മനാമ: പൊതു സുരക്ഷയെ മുൻനിർത്തി പുതുവത്സര വെടിക്കെട്ട് പ്രദർശനം റദ്ദാക്കി. പുതുവർഷാഘോഷത്തിൽ തുബ്ലി ബേ മേഖലയിൽ നടത്താൻ നിശ്ചയിച്ചിരുന്ന വെടിക്കെട്ട് പ്രദർശനം റദ്ദാക്കിയതായി ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി (ബിടിഇഎ) അറിയിച്ചു.

കൊറോണ വൈറസ് (COVID-19) വ്യാപനത്തെ ചെറുക്കുന്നതിനും, ഈ സാഹചര്യത്തിൽ പൊതുജനം കൂട്ടം ചേരുന്നത് ഒഴിവാക്കാനുമാണ് തീരുമാനം.

COVID-19 നെ നേരിടുന്നതിന് രാഷ്ട്രം നടത്തുന്ന ശ്രമങ്ങൾ ജീവിതത്തെ സാധാരണ നിലയിലേക്ക് കൊണ്ടുവരുമെന്നും, ഉത്സവങ്ങൾ ഇനിയും തിരിച്ചുവരുമെന്നും BTEA പറഞ്ഞു. രാജ്യത്തിലെ എല്ലാ ആളുകളുടേയും സുരക്ഷക്കും ആരോഗ്യത്തിനുമാണ് മുൻഗണനയെന്ന് അവർ വ്യക്തമാക്കി.