യു.എ.യില്‍ ഇന്ന് 1,077 കൊവിഡ് കേസുകളും 845 രോഗമുക്തിയും ആരോഗ്യ-പ്രതിരോധ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
ആകെ കേസുകള്‍ 194,652 ആയി. ആകെ രോഗമുക്തി കേസുകള്‍ 169,840 ആയെന്ന് ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. പുതുതായി 94,911 കൊവിഡ് ടെസ്റ്റുകളാണ് നടത്തിയത്. ഇതോടെ, രാജ്യത്ത് നടത്തിയ ആകെ ടെസ്റ്റുകളുടെ എണ്ണം ഇതുവരെ 19.4 ദശലക്ഷമായി. 24,173 പേരാണ് ചികിത്സയിലുള്ളത്.
അതേസമയം എമിറേറ്റിലെ കോവിഡ് പരിശോധനാ കേന്ദ്രം മാറ്റിസ്ഥാപിച്ചതായി ആരോഗ്യഅധികൃതര്‍ അറിയിച്ചു.അബുദാബി ഹെല്‍ത്ത് സര്‍വീസസ് കമ്ബനിയുടെ (സേഹ) മേല്‍നോട്ടത്തില്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ (ഇ311) പ്രവര്‍ത്തിച്ചിരുന്ന കേന്ദ്രം അല്‍ ബെയ്ത് മിത്വാഹിദ് ഹാളിനും ഷാര്‍ജ ഇസ്ലാമിക് അഫയേഴ്സ് വകുപ്പിനും സമീപം എമിറേറ്റ്സ് റോഡ് (ഇ611) ഭാഗത്തേക്കാണ് മാറ്റിയത്. എല്ലാദിവസവും രാവിലെ 10 മുതല്‍ രാത്രി എട്ട് വരെ ഇവിടെ സേവനം നല്‍കും. കൂടാതെ കോവിഡ് കേസുകള്‍ കണ്ടെത്താന്‍ ഡ്രൈവ് ത്രൂ സേവനവുമുണ്ട്. 8001717 എന്ന നമ്ബറില്‍ വിളിച്ചോ സേഹ ആപ്പ് വഴിയോ മുന്‍കൂട്ടി ബുക്ക് ചെയ്യാം.