ഖത്തറി സ്ഥാപനങ്ങൾ തൊഴിലാളികളെ ആസൂത്രിതമായി ചൂഷണം ചെയ്യുന്നു എന്ന് റിപ്പോർട്ട്

ദോഹ: കോവിഡ് കാലത്ത് കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് വേതനവും ആനുകൂല്യങ്ങളും നൽകുന്നതിൽ ഖത്തരി കമ്പനികൾ പരാജയപ്പെട്ടുവെന്ന് മനുഷ്യാവകാശ ഗ്രൂപ്പായ ഇക്വിഡെം പുതുതായി നടത്തിയ ഗവേഷണ റിപ്പോർട്ടിൽ വെളിപ്പെടുത്തി.

ആയിരക്കണക്കിന് തൊഴിലാളികളെ അറിയിപ്പില്ലാതെ പിരിച്ചുവിട്ടതായും, കുറഞ്ഞ വേതനത്തിൽ അല്ലെങ്കിൽ ശമ്പളമില്ലാത്ത അവധി നൽകിയും, കുടിശ്ശികയുള്ള സേവന പേയ്മെന്റുകൾ നിഷേധിക്കുക, സ്വന്തം നാട്ടിലേക്ക് മടങ്ങുന്നതിനുള്ള വിമാന ടിക്കറ്റിന് പണം നൽകാതിരുന്നതായും റിപ്പോർട്ടിൽ ഇക്വിഡെം പറയുന്നു.

ദശലക്ഷകണക്കിന് ഡോളർ തൊഴിലാളികൾക്ക് നിഷേധിച്ചുവെന്ന് റിപ്പോർട്ടിൽ കണ്ടെത്തി. ഈ കണ്ടെത്തലുകൾ ഇതുവരെ നടന്നിട്ടില്ലാത്ത
“വേതന മോഷണം” ആണെന്ന് ഇക്വിഡെം അഭിപ്രായപ്പെടുന്നു. ഖത്തർ ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളിലൊന്നാണെന്നിരിക്കെ തൊഴിലാളികൾ നിരാലംബരായും, അവർ ഭക്ഷ്യലഭ്യതയിൽ കുറവ് നേരിട്ടതായും, കോവിഡ് കാലത്ത് പണം വീട്ടിലേക്ക് അയയ്ക്കാൻ കഴിയാതിരിന്നതായുമായത് ദൗർഭാഗ്യകരം.

നാലുമാസമായി തനിക്ക് വേതനം ലഭിച്ചിട്ടില്ല എന്ന് ബംഗ്ലാദേശിൽ നിന്നുള്ള ഒരു ക്ലീനർ പറയുന്നു; “ഞാൻ ഇവിടെ വന്നത് എന്റെ കുടുംബത്തിനായി ജോലി ചെയ്യാനാണ്, ഒരു യാചനനാകാനല്ല.” എന്നും പറയുകയുണ്ടായി.

യുകെ ആസ്ഥാനമായുള്ള ബിസിനസും ഹ്യൂമൻ റൈറ്റ്സ് റിസോഴ്‌സ് സെന്ററും കണ്ടെത്തിയത്ത് തൊഴിലാളികൾക്ക് ശമ്പളം നൽകിയില്ല, ശമ്പളം നൽകുന്നതിൽ കാലതാമസമുണ്ടാക്കി തുടങ്ങിയ 87 ശതമാനം തൊഴിൽ ദുരുപയോഗ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2016 മുതൽ 12,000 തൊഴിലാളികളെ ബാധിച്ചിട്ടുണ്ട് ഈ പ്രശനം.

ഏകദേശം 2 ദശലക്ഷം കുടിയേറ്റ തൊഴിലാളികൾ; ഭൂരിപക്ഷവും ദക്ഷിണേഷ്യയിൽ നിന്നുള്ളവർ ഖത്തറിലാണ്. പലരും 2022 ഫിഫ ലോകകപ്പ് നിർമ്മാണ സൈറ്റുകളിൽ ജോലി ചെയ്യുന്നു.

ഈ കണ്ടെത്തലുകൾക്ക് പുറമെ, ഖത്തർ കോവിഡ് കാലത്ത് എടുത്ത ചില നടപടികളെ ഇക്വിഡെം പ്രശംസിച്ചു. മാർച്ച് മാസത്തിൽ കമ്പനികൾ തൊഴിലാളികൾ; ക്വാന്റിനിൽ കഴിയുന്നവർക്ക് ശമ്പളം നൽകുന്നത് സർക്കാർ നിർബന്ധമാക്കി, പേയ്‌മെന്റുകൾക്ക് സബ്‌സിഡി നൽകുന്നതിന് വായ്പ പദ്ധതി രൂപീകരിച്ചു, തുടങ്ങിയ നടപടികൾ പ്രശംസ നേടി. എന്നാൽ ചട്ടങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കുന്നതിൽ പരാജയപ്പെടുന്നതായി റിപ്പോർട്ടിൽ പറയുന്നു.

ഒരു നിർമാണ കമ്പനിയിൽ ജോലി ചെയ്യുന്ന രണ്ടായിരത്തോളം തൊഴിലാളികളെ “സംഭവസ്ഥലത്തു നിന്ന് പിരിച്ചുവിട്ടു” എന്ന് തൊഴിലാളികൾ അവകാശപ്പെടുന്നു. പലർക്കും അവരുടെ കുടിശ്ശിക ശമ്പളമോ സേവനാവസാനമോ ലഭിച്ചിട്ടില്ല. “പല കുടിയേറ്റ തൊഴിലാളികളൾക്കും അവരുടെ അവകാശങ്ങൾ സ്ഥാപിക്കാനോ നിയമലംഘനങ്ങൾക്ക് പരിഹാരം തേടാനോ കഴിവില്ലാത്ത വളരെ ദുർബലമായ അവസ്ഥയിലാണ്.” എന്നും റിപ്പോർട്ടിൽ പറയുന്നു.

“തൊഴിലുടമകൾ അവരുടെ ജീവനക്കാർക്ക് കൃത്യസമയത്ത് പണം നൽകുന്നതിൽ പരാജയപ്പെടുകയും സേവന പേയ്‌മെന്റുകൾ അവസാനിപ്പിക്കുകയും ചെയ്യുന്നതിന് കനത്ത പിഴയും നിരോധനവും ഉൾപ്പെടെയുള്ള അച്ചടക്കനടപടി നേരിടേണ്ടി വന്നിട്ടുണ്ട്”, എന്ന് ഇക്വിഡെം ഡയറക്ടർ മുസ്തഫ ഖാദ്രി പറഞ്ഞു.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here