റിയാദ്: സൗദി അറേബ്യയിലെ പൊതു സ്ഥലങ്ങളിൽ കുറഞ്ഞത് 60,000 സൗജന്യ വൈ-ഫൈ ഹോട്ട്സ്പോട്ടുകൾ ലഭ്യമാക്കും. കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കമ്മീഷൻ (സിഐടിസി) സംരംഭത്തിന്റെ ഭാഗമായിയാണ് പദ്ധതി നടപ്പാക്കുന്നത്.
ആശുപത്രികൾ, മാളുകൾ, പബ്ലിക് പാർക്കുകൾ കൂടാതെ രണ്ട് വിശുദ്ധ മോസ്കുളിലാണ് സൗജന്യ വൈ-ഫൈ ലഭിക്കുന്ന സ്ഥലങ്ങളിൽ ഉൾപ്പെടുന്നതെന്ന് സൗദി പ്രസ് ഏജൻസി ഞായറാഴ്ച റിപ്പോർട്ട് ചെയ്തു. ഈ സംരംഭത്തിൽ സൗദി നഗരങ്ങളിൽ ഓരോ സേവന ദാതാവിനും പ്രതിദിനം രണ്ട് മണിക്കൂർ വരെ പൊതു വൈ-ഫൈ നെറ്റ്വർക്ക് സൗജന്യമായി ഉപയോഗിക്കാൻ കഴിയും.
കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കമ്മീഷൻ (സിഐടിസി) ടെലികോം സേവനദാതാക്കളുമായി
സഹകരിച്ച് പദ്ധതി നടപ്പിലാക്കാൻ ശ്രമിക്കുന്നുണ്ട്.