കാസര്‍കോട്: ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ കോടതി കാമുകനൊപ്പം വിട്ടയച്ചു. കളനാട് അയ്യങ്കോലിലെ മുഹമ്മദ് കുഞ്ഞിയുടെ മകള്‍ സൗജാനയെയാണ് (25) കാമുകനായ റാഷിദിനോടൊപ്പം പോകാന്‍ ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി അനുവദിച്ചത്.
ബേക്കല്‍ സ്വദേശിയായ പ്രവാസിയുടെ ഭാര്യയായ സൗജാന ഭാര്യയും മക്കളുമുള്ള കളനാട്ടെ റാഷിദിനൊപ്പം നാടുവിടുകയായിരുന്നു. ഇതുസംബന്ധിച്ച് സൗജാനയുടെ പിതാവ് മുഹമ്മദ്കുഞ്ഞി നല്കിയ പരാതിയില്‍ മേല്‍പറമ്ബ് പൊലീസ് കേസെടുത്തിരുന്നു.
സൈബര്‍ സെല്ലിെന്റ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കമിതാക്കളെ മംഗളൂരുവില്‍ കണ്ടെത്തി. സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് നിര്‍ദേശിച്ചു. കഴിഞ്ഞ ദിവസം റാഷിദിനൊപ്പം പൊലീസ് സ്റ്റേഷനിലെത്തിയ ഇരുവരെയും പൊലീസ് ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
ഭര്‍ത്താവിനൊപ്പം പോകുന്നില്ലെന്നും റാഷിദിനൊപ്പം കഴിയാനാണ് താല്പര്യമെന്നും യുവതി അറിയിച്ചതോടെ കോടതി സ്വന്തം ഇഷ്ടത്തിന് വിട്ടു. ഒന്നരമാസം മുമ്ബാണ് ബേക്കല്‍ സ്വദേശി സൗജാനയെ വിവാഹം ചെയ്തത്.