ജെയിംസ് ബോണ്ടിനെ അവതരിപ്പിച്ച സര്‍ ഷോണ്‍ കോണറി അന്തരിച്ചു

ലണ്ടന്‍: ജെയിംസ് ബോണ്ട് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സര്‍ ഷോണ്‍ കോണറി (90) അന്തരിച്ചു. അസുഖ ബാധിതനായിരുന്ന കോണറിയ്ക്ക് 90 വയസ്സായിരുന്നു.

1962ലെ ഡോക്ടര്‍ നൊ എന്ന ആദ്യ ജെയിംസ് ബോണ്ട് ചിത്രത്തിലൂടെയാണ് ഷോണ്‍ കോണറി ചലച്ചിത്ര ആസ്വാദകര്‍ക്ക് മുന്നിലെത്തിയത്. ജെയിംസ് ബോണ്ട് ചിത്രങ്ങള്‍ക്ക് പുറമെ, ദ ഹണ്ട് ഫോര്‍ റെഡ് ഒക്ടോബര്‍, ഇന്‍ഡ്യാന ജോണ്‍സ്, ദ ലാസ്റ്റ് ക്രൂസേഡ്, ദ റോക്ക് തുടങ്ങി നിരവധി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഒട്ടേറെ ആനിമേഷന്‍ സിനിമകളിലെ കഥാപാത്രങ്ങള്‍ക്ക് കോണറി ശബ്ദം നല്‍കിയിട്ടുണ്ട്. ഓസ്‌കാര്‍, ബാഫ്ത, ഗോള്‍ഡന്‍ ഗ്ലോബ് എന്നീ പുരസ്‌കാരങ്ങളും ഷോണ്‍ കോണറി കരസ്ഥമാക്കിയിട്ടുണ്ട്.