രാജ്യാന്തര വിമാന സർവീസുകൾ ഉടനില്ല

ന്യൂഡൽഹി: ഇന്ത്യയിൽ നിന്നും രാജ്യാന്തര വിമാന സർവീസുകൾ ഉടനില്ല. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്ക് ന​വം​ബ​ർ 30 വ​രെ നീ​ട്ടി. ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ‌ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ അറിയിച്ചു. വി​ല​ക്ക് നീ​ട്ടി​യെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​ത്ത റൂ​ട്ടു​ക​ളി​ലേ​ക്കു​ള്ള പ്ര​ത്യേ​ക സ​ർ​വീ​സു​ക​ൾ നി​ല​വി​ലു​ള്ള​തു പോ​ലെ തു​ട​രുമെന്നു അറിയിപ്പിൽ പറയുന്നു.

മാ​ർ​ച്ച് 23 മുതലാണ് ഇന്ത്യയിൽ രാ​ജ്യാ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ‌​ക്ക് രാ​ജ്യ​ത്ത് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​ത്. വ​ന്ദേ ഭാ​ര​ത് മി​ഷ​നു കീ​ഴി​ൽ പ്ര​ത്യേ​ക രാ​ജ്യാ​ന്ത​ര സ​ർ​വീ​സു​ക​ൾ മെ​യ് മു​ത​ൽ ആ​രം​ഭി​ച്ചി​രു​ന്നു. മെ​യ് 25 മു​ത​ൽ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ച്ചി​രു​ന്നു. ജൂ​ലൈ മു​ത​ൽ എ​യ​ർ ബ​ബി​ൾ സം​വി​ധാ​ന​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ത്ത രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും സ​ർ​വീ​സ് ന​ട​ത്തി​വ​ന്നി​രു​ന്നു. ഈ ​സ​ർ​വീ​സു​ക​ൾ തു​ട​രും. യു​എ​സ്, ഫ്രാ​ൻ​സ്, യു​കെ, യു​എ​ഇ, കെ​നി​യ, ഭൂ​ട്ടാ​ൻ എ​ന്നി​ങ്ങ​നെ 18 രാ​ജ്യ​ങ്ങ​ളു​മാ​യാ​ണ് ഇ​ന്ത്യ എ​യ​ർ ബ​ബി​ൾ ക​രാ​റി​ൽ ഏ​ർ​പ്പെ​ട്ട​ത്. ഈ ​ക​രാ​ർ പ്ര​കാ​രം ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും എ​യ​ർ​ലൈ​നു​ക​ൾ​ക്ക് പ്ര​ത്യേ​ക വി​മാ​ന​സ​ർ​വീ​സു​ക​ൾ ന​ട​ത്താം.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here