മുടി വളര്‍ച്ചയ്ക്കാവശ്യമായ അഞ്ച് ജീവകങ്ങള്‍

വിപണിയില്‍ ലഭ്യമായ ഉല്‍പ്പന്നങ്ങള്‍ കൊണ്ടുമാത്രം മുടിവളര്‍ച്ചയോ മുടി സംരക്ഷണമോ സാധ്യമല്ല. കഴിക്കുന്ന ഭക്ഷണവും ശരീരത്തിലെത്തുന്ന പോഷകങ്ങളും കൂടി ഇവയെ നിയന്ത്രിക്കുന്നു. ചില വിറ്റാമിനുകള്‍ മുടി വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നവയാണ്.

  1. വിറ്റാമിന്‍ എ
    മുടി വളര്‍ച്ചയ്ക്ക് ഏറ്റവും അത്യാവശ്യമുള്ള ജീവകമാണ് (Vitamin) വിറ്റാമിന്‍ എ. സെബം ഉല്‍പ്പാദനം സാധ്യമാക്കുന്ന ജീവകമാണിത്. ചര്‍മവും മുടിയും ഈര്‍പ്പമുള്ളതാക്കി നിലനിര്‍ത്തുന്നതിന് ശരീരം ഉല്‍പ്പാദിപ്പിക്കുന്ന പ്രകൃതിദത്തമായ എണ്ണയാണ് സെബം. സെബം ഉള്ളതുകൊണ്ടാണ് മുടി വരണ്ടതാവാതെ നില്‍ക്കുന്നത്.
    സെബം ഉല്‍പ്പാദനം നടക്കുന്നതിന് വിറ്റാമിന്‍ എ ആവശ്യമാണ്. അതിനാല്‍ മൃദുവായ, ശക്തമായ മുടി ആഗ്രഹിക്കുന്നവര്‍ അവരുടെ ഭക്ഷണത്തില്‍ താഴെ പറയുന്നവ ഉള്‍പ്പെടുത്തണം.
  2. ഓറഞ്ച്
  3. പച്ചക്കറികളും മഞ്ഞനിറത്തിലുള്ള പഴങ്ങളും
  4. ഇരുണ്ട പച്ച നിറത്തിലെ ഇലക്കറികള്‍
  5. ബ്രൊക്കോളി
  6. മുട്ട
  7. ഫോര്‍ട്ടിഫൈ ചെയ്ത ധാന്യങ്ങളും പാലും
  8. കോഡ് ലിവര്‍ ഓയില്‍
  9. വിറ്റാമിന്‍ ബി
    ആരോഗ്യമുള്ള മുടിയ്ക്ക് വിറ്റാമിന്‍ ബി വളരെ അത്യാവശ്യമാണ്. വിറ്റാമിന്‍ ബി യുടെ അഭാവം മുടികൊഴിച്ചിലിനു കാരണമാകുന്നു. വിറ്റാമിന്‍ ബി 12 ന്റെ അഭാവം മുടി പെട്ടെന്ന് നരക്കാനും കാരണമാകും.

ബി 12 അടങ്ങിയ ഭക്ഷണങ്ങള്‍ :

  1. കക്ക
  2. വീട്ടില്‍ വളര്‍ത്തുന്ന കോഴി
  3. പാല്‍
  4. മുട്ട
  5. മാംത്സ്യം
  6. വിറ്റാമിന്‍ സി
    സിട്രസ് പഴങ്ങള്‍, മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും, ചീര, തക്കാളി, ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ്, കോളിഫ്‌ളവര്‍, ബ്രൊക്കോളി, ബെറീസ് എന്നിവയിലാണ് പ്രധാനമായും വിറ്റാമിന്‍ സി കണ്ടുവരുന്നത്. കൊളാജന്‍ ഉല്‍പ്പാദനത്തിന് ആവശ്യമായ ജീവകമാണിത്. മുടിയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ പ്രോട്ടീനാണ് കൊളാജന്‍. കൂടാതെ വിറ്റാമിന്‍ സി യിലടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡഡന്റുകള്‍ ശരീരത്തെ ഫ്രീ റാഡിക്കല്‍ ഡാമേജില്‍ നിന്ന് സംരക്ഷിക്കുന്നു. എന്‍സൈമുകളല്ലാത്ത ഇത്തരം ആന്റി ഓക്‌സിഡന്റുകളാണ് പ്രായമാകുന്നതിനെ തടയുന്നത്. മുടി നരക്കുന്നതിനെയും മുടി വളര്‍ച്ച കുറയുന്നതിനെയും ഇത് തടയുന്നു.
  7. വിറ്റാമിന്‍ ഡി
    ശരീരത്തില്‍ വിറ്റാമിന്‍ ഡി കുറയുന്നത് മുടി കൊഴിച്ചിലിനു കാരണമാകുന്നു. കോശങ്ങളുടെ വളര്‍ച്ചയ്ക്കും പ്രതിരോധ ശക്തി വര്‍ധിക്കുന്നതിനും ഈ വിറ്റാമിന്‍ കൂടിയേ തീരൂ. കൊഴുപ്പ് കൂടിയ മത്സ്യങ്ങളായ ചൂര, കോര, അയല തുടങ്ങിയ മത്സ്യങ്ങള്‍, പാല്‍ക്കട്ടി, മുട്ടയുടെ മഞ്ഞക്കരു, ബീഫ് ലിവര്‍ എന്നിവ വിറ്റാമിന്‍ ഡി സമ്പുഷ്ടമാണ്. ദിവസവും അല്‍പം സൂര്യപ്രകാശമേല്‍ക്കുന്നതും ഈ ജീവകം ലഭിക്കുന്നതിന് നല്ലതാണ്.
  8. വിറ്റാമിന്‍ ഇ
    മിക്ക സൗന്ദര്യവര്‍ധക വസ്തുക്കളിലും അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഇ മുടിയുടെ സംരക്ഷണത്തിനും ആവശ്യമാണ്. അള്‍ട്രാവയലറ്റ് രശ്മികളുണ്ടാക്കുന്ന കേടുപാടുകളില്‍ നിന്ന് മുടിയെ സംരക്ഷിക്കാന്‍ ഈ ജീവകത്തിന് കഴിയുന്നു. വിറ്റാമിന്‍ സി പോലെ തന്നെ വിറ്റാമിന്‍ ഇ യും ഒരു ആന്റി ഓക്‌സിഡന്റാണ്. ഇത് ശരീരത്തില്‍ ഫ്രീ റാഡിക്കല്‍ ഡാമേജിനെ തടഞ്ഞ് മുടി നരയ്ക്കുന്നതും മുടി വളര്‍ച്ച കുറയുന്നതും തടയുന്നു.

വിറ്റാമിന്‍ ഇ അടങ്ങിയ ഭക്ഷണങ്ങള്‍ :

  1. വിത്തുകള്‍
  2. പച്ചിലക്കറികള്‍
  3. ബ്രൊക്കോളി
  4. നട്‌സ്

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here