കാപ്പിയിൽ വിസ്മയം വിരിയിച്ച കലാകാരിക്ക് ഗിന്നസ് റെക്കോഡിന്റെ തിളക്കം.ലോകത്തെ ഏറ്റവും വലിയ ‘കോഫി പെയിന്‍റിങ്’വരച്ച സൗദി കലാകാരി ഒഹുദ് അബ്ദുല്ല അല്‍മാകി ആണ് റെക്കോഡ് പുസ്തകത്തില്‍ ഇടം നേടിയത്. 220 ചതുരശ്ര മീറ്റര്‍ നീളത്തില്‍ സൗദിയിലെയും അയല്‍രാജ്യമായ യു.എ.ഇയിലെയും നേതാക്കളുടെ ചിത്രമാണ് അല്‍മാകി പകര്‍ത്തിയത്.
45 ദിവസത്തെ തുടര്‍ച്ചയായ അധ്വാനം കൊണ്ടാണ് ഇത് പൂര്‍ത്തിയാക്കിയത്. രണ്ടു സാക്ഷികളുടെ നിരീക്ഷണവും വിഡിയോ റെക്കോഡിങ്ങും ഉണ്ടായിരുന്നു.’ -അല്‍മാകി പറഞ്ഞു. ‘നസീജ് വണ്‍’ എന്നാണ് ഈ ആര്ട്ട്വര്ക്കിന് പേരിട്ടിരിക്കുന്നത്. ഏഴു തുണികള്‍ ബന്ധിപ്പിച്ച കാന്‍വാസില്‍ ജിദ്ദയിലായിരുന്നു കാപ്പിപ്പൊടിയിലെ ചിത്രരചന.അല്‍മാകി നാലരക്കിലോ കാപ്പിയാണ് ചിത്രനിര്‍മാണത്തിനായി ഉപയോഗിച്ചിട്ടുള്ളത്. ഇതാദ്യമാണ് ഒരു സൗദി വനിത ഒറ്റക്ക് റെക്കോഡിന് ഉടമയാകുന്നതെന്ന് ഗിന്നസ് അധികൃതര്‍ വ്യക്തമാക്കി.