പ്രമേഹം ബാധിച്ച് ഇരു കാലുകളുടേയും ചലനമറ്റ യുപി സ്വദേശി നാടണഞ്ഞു

അല്‍റസ്(സൗദി അറേബ്യ): പ്രമേഹരോഗം മൂർഛിച്ചതിനെ തുടർന്ന് ഇരുകാലുകളുടേയും ശേഷി നഷ്ട്ടപ്പെട്ട് കിടപ്പിലായിരുന്ന യുപി ലക്നൗ ,ഖാഗ സ്വദേശി അബ്ദുറഹ്മാൻ ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിന്റെ സഹായത്താൽ നാടണഞ്ഞു. ബുറൈദയില്‍ നിന്നും 80കിമിലോമീറ്റര്‍ അകലെയുള്ള  അല്‍റസിലെ ബഖാലയില്‍ ഇരുപത്തിയഞ്ച് വര്‍ഷമായി ജോലി ചെയ്ത് വരികയായിരുന്നു ഇദ്ദേഹം. ഇതിനിടയിൽ പ്രമേഹവും മറ്റു ആരോഗ്യ പ്രശ്നങ്ങളും കാരണം ഇരുകാലുകളിലും പഴുപ്പ് ബാധിക്കുകയും കിടപ്പിലാവുകയും ചെയ്തു. രോഗം മൂര്‍ച്ചിച്ചതിനാല്‍ ഇരുകാലുകളും മുറിച്ച് മാറ്റണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതിനെ തുടന്ന് ‍ ചികിത്സക്കായി ഇന്ത്യയിലേക്ക് പോകാന്‍ തീരുമാനിക്കുകയായിരുന്നു
പരസഹായമില്ലാതെ യാത്ര ചെയ്യാന്‍ കഴിയാതിരുന്ന അബ്ദ്റഹ്മാന്‍റെ നാട്ടിലേക്കുള്ള യാത്ര ചില നിയമ പ്രശ്നങ്ങള്‍ കാരണം  മുടങ്ങി കിടന്നതിനെ തുടർന്ന്ഇന്ത്യന്‍ സോഷ്യല്‍ ഫോറം അല്‍റസ് ഘടകത്തിന്റെ സഹായം അഭ്യർത്ഥിക്കുകയായിരുന്നു. തുടർന്ന്  അൽറസ് ബ്രാഞ്ച് പ്രസിഡൻ്റ് ഷംനാദ്  പോത്തൻ കോട് അബ്ദുറഹ്മാനെ സന്ദർശിക്കുകയും, സോഷ്യൽ ഫോറം റിയാദ് വെൽഫയർ  കോർഡിനേറ്റർ മുഹിനുദ്ദീൻ മലപ്പുറത്തിന്റെ നേത്യത്വത്തിൽ വിഷയത്തിൽ ഇടപെട്ട് എല്ലാ നിയമപരമായ പ്രശ്നങ്ങളും പരിഹരിച്ച് അബ്ദുറഹ്മാൻ ഇന്ന് റിയാദിൽ നിന്നും ലക്നൗവിലെക്കുഉള ഫ്ലൈറ്റിൽ നാട്ടിലേക്ക് യാത്ര സാധ്യമാക്കി. സ്റ്റേറ്റ് ജനറൽ സെക്രട്ടറി അൻസാർ ചങ്ങനാശേരി,  മുജിബ് ഖാസിം, സ്വാലിഹ് കുമ്പള എന്നിവരും എല്ലാ സഹായങ്ങളുമായി സജീവമായി രംഗത്തുണ്ടായിരുന്നു.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here