സ്വപ്‌നസ്ഖലനവുമായി ബന്ധപ്പെട്ട് കൗമാരക്കാരില്‍ നിരവധി അറിവില്ലായ്മയാണ് നിലനില്‍ക്കുന്നത്. ഇത് പലപ്പോഴും അമിത ഉല്‍കണ്ഠക്കിടയാക്കുന്നു. സ്വപ്നസ്ഖലനം എന്നത് ഉറക്കത്തില്‍ ലൈംഗികബന്ധം കൂടാതെ സ്വന്തം അറിവോടെയല്ലാതെ അല്ലാതെ ശുക്ലം പുറത്ത് വരുന്ന അവസ്ഥയാണ്. നൈറ്റ് ഫാള്‍ എന്നും, ഈറന്‍ സ്വപ്നം എന്നുമൊക്കെ സ്വപ്ന സ്ഖലനത്തെ വിളിക്കാറുണ്ട്.
ചിലര്‍ സ്വപ്ന സ്ഖലനത്തെ രോഗമായി കണക്കാക്കുന്നു. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ലിംഗം ഉദ്ധരിച്ചു നില്‍ക്കുന്നതു കാണുകയും രാത്രിയില്‍ ഉറക്കത്തില്‍ സ്ഖലനം സംഭവിക്കുകയും ചെയ്താല്‍ ഇതിനെക്കുറിച്ച് അറിവില്ലാത്തവര്‍ക്ക് എന്തോ വലിയ കാര്യം സംഭവിച്ചതു പോലെ അമിത ഉത്കണ്ഠയുണ്ടാകാം. ചിലരില്‍ അമിതമായി സ്വയംഭോഗം ചെയ്യുന്ന പ്രവണതയുമുണ്ട്.
ഒരു തുള്ളി ശുക്ലം നൂറു തുള്ളി രക്തത്തില്‍നിന്ന് ഉണ്ടാകുന്നതാണെന്നതാണ് ഏറ്റവും പ്രചാരത്തിലുള്ള ഒരു തെറ്റിദ്ധാരണ. രാവിലെ ഉണരുമ്പോള്‍ സ്വപ്നസ്ഖലനം സംഭവിച്ചിട്ടുണ്ടെങ്കില്‍ തന്റെ ആരോഗ്യം ചോര്‍ന്നു പോകുന്നതായി സംശയിക്കുന്നവരും കുറവല്ല.
കവിള്‍ ഒട്ടുന്നതും ശരീരം മെലിയുന്നതുമെല്ലാം സ്വയംഭോഗം കൊണ്ടാണെന്ന് കരുതുന്നവരുമുണ്ട്. കൗമാരത്തിലേക്കു കാലൂന്നുന്നതിന്റെ ലക്ഷണമായി മാത്രം കരുതാവുന്ന സ്വപ്നസ്ഖലനം മുപ്പതു വയസ്സു വരെ തുടരാം. അതിനാല്‍ അശാസ്ത്രീയ പ്രചരണങ്ങള്‍ക്ക് ഒരിക്കലും ചെവി കൊടുക്കരുത്. ശരീര വളര്‍ച്ചയ്ക്കനുസരിച്ച് പ്രത്യുല്പാദശേഷി കൈവരുന്നുവെന്നാണ് ശാസ്ത്രീയമായി കുട്ടികള്‍ ഇക്കാര്യത്തില്‍ മനസ്സിലാക്കേണ്ടത്.
- രോഗമല്ല, പ്രകൃത്യാസംഭവിക്കുന്നതാണ്.
- അഗാധ നിദ്രയിലാണ് കൂടുതലും സംഭവിക്കുന്നത്.
- വേഴ്ച സ്വപ്‌നത്തിലൂടെ ദര്‍ശിക്കുന്നു.
പ്രതിവിധി
- എപ്പോഴെല്ലാമാണ് സ്വപ്‌നസ്ഖലനം സംഭവിക്കുന്നതെന്ന് തിരിച്ചറിയുക. ചിലര്‍ക്ക് പുതിയ വസ്ത്രം ധരിക്കുമ്പോഴായിരിക്കും. മറ്റ് ചിലര്‍ക്ക് ചില പെര്‍ഫ്യൂം മണം ലഭിക്കുമ്പോഴായിരിക്കും. ഇങ്ങനെ പല കാരണങ്ങളുണ്ടാകാം. ഇത് സ്വയം കണ്ടെത്തുക.
- സ്വപ്‌നസ്ഖലനത്തില്‍ ഉത്കണ്ഠയോ കുറ്റബോധമോ പാടില്ല.
- സംശയനിവാരണത്തിന് ഡോക്ടര്‍മാരെ സമീപിക്കാം.
- സെക്‌സ് സംബന്ധമായ വീഡിയോ കാണരുത്.
- ലൈംഗിക ഉത്തേജനം ഉളവാക്കുന്നതെല്ലാം ഒഴിവാക്കുക.
- പങ്കാളിയുമായി ആരോഗ്യകരമായ ലൈംഗിക ബന്ധം പുലര്‍ത്തുക.
- സ്‌പൈസി ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുക