ജീവിതത്തില്‍ ആദ്യമായി സാരി ഉടുത്ത ചിത്രം പങ്കുവെച്ചിരിക്കുന്നത് റിമിടോമി

ജീവിതത്തില്‍ ആദ്യമായി സാരി ഉടുത്ത ചിത്രം പങ്കുവെച്ചിരിക്കുന്നത് ഗായികയും അവതാരികയുമായ റിമിടോമിയാണ്. ”പാല അല്‍ഫോണ്‍സ കോളേജ്… ആദ്യമായി സാരി ഉടുത്തപ്പോള്‍ എടുത്ത ചിത്രം… ആര്‍ട്‌സ് ക്ലബ്ബ് സെക്രട്ടറി, മധുരമുള്ള ഓര്‍മകള്‍” എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ ചിത്രത്തിനൊപ്പം റിമി കുറിച്ചിരിക്കുന്നത്. കൂട്ടുകാരികളുടെ പേരും റിമി മറക്കാതെ കുറിച്ചിട്ടുണ്ട്.

അടുത്തിടെ 37ാം ജന്‍മദിനവും റിമി ടോമി ആഘോഷിച്ചിരുന്നു. കുടുംബത്തിനൊപ്പം കേക്ക് മുറിച്ച് ആഘോഷിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവച്ചിരുന്നു. ഗായിക എന്നതിനൊപ്പം നടി, അവതാരക, വ്ളോഗര്‍ എന്ന നിലകളിലും മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ് റിമി. താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ അടുത്തിടെ വൈറലായിരുന്നു.

മോഡേണ്‍ ദാവണിയും ലോംഗ് ഫ്രോക്കും ധരിച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് റിമി ടോമി പങ്കുവെച്ചിരിക്കുന്നത്. സൂപ്പര്‍ മോഡലിനെ പോലെ തിളങ്ങുകയാണ് റിമി എന്നാണ് ആരാധകരുടെ പക്ഷം. കഠിനാദ്ധ്വാനം ചെയ്താണ് പഴയ ലുക്കില്‍ നിന്നും ശരീരഭാരം കുറച്ച് എത്തിയത്. സ്ലിം ബ്യൂട്ടി ആയി മാറിയതിന്റെ രഹസ്യവും റിമി പങ്കുവെച്ചിരുന്നു.