നടി കനി കുസൃതിക്ക് അന്താരാഷ്ട്ര പുരസ്‌ക്കാരം. ‘ബിരിയാണി’ എന്ന സിനിമയിലെ പ്രകടനത്തിനാണ് പുരസ്‌കാരം ലഭിച്ചത്.സ്‌പെയിനിലെ മാഡ്രിഡിലെ ഇമാജിന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച രണ്ടാമത്തെ നടിക്കുള്ള അന്താരാഷ്ട്ര പുരസ്‌ക്കാരമാണ് കനി കുസൃതി സ്വന്തമാക്കിയിരിക്കുന്നത്. ഇറ്റലിയിലെ റോമിലെ ഏഷ്യാട്ടിക്ക ഫെസ്റ്റിവലില്‍ വേള്‍ഡ് പ്രീമിയറായാണ് ബിരിയാണ് ആദ്യം പ്രദര്‍ശിപ്പിച്ചത്.
അവിടെ മികച്ച സിനിമക്കുള്ള നെറ്റ്പാക്ക് അവാര്‍ഡ് നേടിയിരുന്നു. വിവിധ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. തീവ്രവാദബന്ധം ആരോപിക്കപ്പെട്ട ഒരു വ്യക്തിയുടെ കുടുംബം നേരിടേണ്ടി വരുന്ന കഷ്ടപ്പാടുകളാണ് ബിരിയാണയുടെ പ്രമേയം.
യുഎഎന്‍ ഫിലിം ഹൗസിന്റെ ബാനറില്‍ നിര്‍മിച്ച സിനിമയില്‍ കനി കുസൃതി, ശൈലജ, സുര്‍ജിത് ഗോപിനാഥ്, അനില്‍ നെടുമങ്ങാട്, തോന്നക്കല്‍ ജയചന്ദ്രന്‍, ശ്യാം റെജി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.