സൗദിയുടെ തൊണ്ണൂറാം പിറന്നാള്‍

റിയാദ്: സൗദിയുടെ തൊണ്ണൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജീവനക്കാര്‍ക്ക് നാലുദിവസത്തെ അവധി. ഈ മാസം 23നാണ് ദേശീയ ദിനാഘോഷം. ഇതിന്റെ ഭാഗമായി 23,24 ദിവസങ്ങളില്‍ അവധിയാണ്. 25,26 വെള്ളി, ശനി ദിവസങ്ങളായതിനാല്‍ മൊത്തം നാലു ദിവസത്തെ അവധി ലഭിക്കും.


കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ആഘോഷ പരിപാടികള്‍. സ്വകാര്യ മേഖലയില്‍ 23ന് മാത്രമാണ് അവധി. എന്നാല്‍ ചില സ്വകാര്യ സ്ഥാപനങ്ങള്‍ 24നും ശമ്പളത്തോടു കൂടിയ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.