മുടി സംരക്ഷിക്കാന്‍ കറ്റാര്‍വാഴ

ജീവകങ്ങളുടെയും ധാതുക്കളുടെയും അമിനോ ആസിഡുകളുടെയും കലവറയാണ് കറ്റാര്‍വാഴ. കറ്റാര്‍വാഴയുടെ നീര് സ്ഥിരമായി തലയില്‍ പുരട്ടുന്നത് പെട്ടെന്ന് മുടി വളരുന്നതിന് സഹായിക്കും. ഈര്‍പ്പം നിലനിര്‍ത്താനും ശുദ്ധീകരണത്തിനും ഇത് നല്ലതാണ്. കറ്റാര്‍വാഴ തലയില്‍ പുരട്ടുന്നതുകൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

  1. മുടി വളരുന്നു
    മുടി വളര്‍ച്ചയെ സഹായിക്കുന്ന വിറ്റാമിന്‍ സി കറ്റാര്‍വാഴയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. സിങ്ക്, ഇരുമ്പ്, കാത്സ്യം എന്നിവയും മുടിവളര്‍ച്ചയെ സഹായിക്കുന്നവയാണ്. ഇവയും ധാരാളമായി കറ്റാര്‍വാഴയില്‍ അടങ്ങിയിരിക്കുന്നു.
  2. കെരാറ്റിന്‍ ഉല്‍പ്പാദിപ്പിക്കുന്നു
    കെരാറ്റിന്‍ ഉല്‍പ്പാദനത്തിനു സഹായിക്കുന്ന മെതിയോനിനും ലൈസിനും ഉള്‍പ്പെടെ 20 അമിനോ ആസിഡുകള്‍ കറ്റാര്‍വാഴയില്‍ അടങ്ങിയിട്ടുണ്ട്. മുടിയുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും അത്യാവശ്യമായ പ്രോട്ടീനാണിത്.
  3. താരന്‍ അകറ്റാം
    വരണ്ട ചര്‍മം ഇല്ലാതാക്കി മുടിയില്‍ ഈര്‍പ്പം നിലനിര്‍ത്തുന്നതിനാല്‍ താരനെതിരെ വളരെ നല്ല പ്രതിരോധമാണ് കറ്റാര്‍വാഴ.
  4. മുടി വൃത്തിയായിരിക്കുന്നതിന്
    കറ്റാര്‍വാഴയില്‍ 99 ശതമാനവും ജലമായതിനാല്‍ ഈര്‍പ്പം നിലനിര്‍ത്താനും മുടി വൃത്തിയായിരിക്കാനും കറ്റാര്‍വാഴ നീര് നല്ലതാണ്. ഈ നീര് തലയോട്ടിയിലും മുടിയുടെ അറ്റത്തും മുടിയുടെ വേരുകളിലും തേച്ചുപിടിപ്പിക്കുന്നത് മുടി വളരാനും താരനകറ്റാനും മുടിയിഴകള്‍ക്ക് ശക്തി നല്‍കാനും നല്ലതാണ്.

മുടി കൊഴിച്ചില്‍ തടയാനും കറ്റാര്‍വാഴ

കറ്റാര്‍വാഴയും ഉള്ളിനീരും
കറ്റാര്‍വാഴനീരും ഉള്ളിനീരും ഒരേ അളവിലെടുത്ത് മുടിയിലും തലയോട്ടിയിലും പുരട്ടുന്നത് മുടി കൊഴിച്ചില്‍ തടയാനും മുടി മൃദുവായതാവാനും നല്ലതാണ്.

കറ്റാര്‍വാഴയും തേനും
ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍, ആന്റി ഓക്‌സിഡന്റ് സ്വഭാവമുള്ള തേന്‍ മുടി കൊഴിച്ചിലിനും താരനും നല്ലതാണ്. രണ്ടും ചേര്‍ന്ന മിശ്രിതം ഒരു മണിക്കൂര്‍ മുടിയിലും തലയോട്ടിയിലും തേച്ചു പിടിപ്പിച്ച ശേഷം കഴുകിക്കളയുക.

കറ്റാര്‍വാഴയും ഉലുവയും
ഒരു കപ്പ് ഉലുവ രാത്രി വെള്ളത്തിലിട്ട് കുതിരാന്‍ വെച്ച ശേഷം രാവിലെ എടുത്ത് അരച്ച് കറ്റാര്‍വാഴ നീരും ചേര്‍ത്ത് തലയില്‍ പുരട്ടുക. ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയുക. മുടി കൊഴിച്ചിലിനും താരനും മുടിയുടെ ഈര്‍പ്പം നിലനിര്‍ത്താനും ഇത് നല്ലതാണ്.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here