ഞാനും എന്റെ രശ്മിയും; പാഷാണം ഷാജിയുടെ യുടൂബ് ചാനല്‍

സിനിമകളിലും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച താരമാണ് പാഷാണം ഷാജിയെന്ന സാജു നവോദയ. ഇപ്പോൾ താരം പുതിയ ഒരു തീരുമാനവുമായി എത്തിയിരിക്കുകയാണ്. “ഞാനും എന്റെ രശ്മിയും ഒരുമിച്ച് ഒരു ചാനൽ സപ്പോർട്ട് ചെയ്യണേ”, എന്ന കാപ്‌ഷൻ നൽകിയാണ് തന്റെ യൂ ട്യൂബ് ചാനലിനെക്കുറിച്ചു ഷാജി പറയുന്നത്. ഷാജീസ് കോർണർ എന്ന് പേരിട്ടിരിക്കുന്ന ചാനലിന്റെ പോസ്റ്ററും താരം പങ്കുവച്ചു .”വാചകമേള, പാചക മേള,അവൻ എത്തുന്നു രുചിയുടെ പുത്തൻ അടവുകളുമായി എന്ന പോസ്റ്റർ സഹിതമാണ് ഷാജി ഇൻസ്റ്റയിൽ കുറിപ്പ് പങ്കുവച്ചത്. ഇവർക്കൊപ്പം പുതിയ ഒരു അതിഥിയും ഉണ്ട് എന്ന സൂചനയും ഷാജി നൽകുന്നുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാണ് പാഷാണം ഷാജി.കഴിഞ്ഞ ദിവസം ഒരു വലിയ ഓന്തിനെ തോളില്‍ വെച്ചുളള ചിത്രം പോസ്റ്റ് ചെയ്തിരുന്നു.ഞങ്ങളുടെ കണ്ണന്‍ എന്ന ക്യാപ്ഷനോടെയാണ് താരം പുതിയ ചിത്രം പങ്കുവെച്ചിരുന്നത്. ഷാജി ചേട്ടാ ഭയങ്കരം തന്നെ ഇതിനെ എങ്ങനെയാ കൊണ്ടുനടക്കുന്നത്. പാഷാണം ഷാജി എന്നത് ഓന്ത് ഷാജി എന്ന് വിളിക്കേണ്ടി വരുമോ ഞങ്ങള്‍ എന്നാണ് ഒരാള്‍ നടന്റെ പോസ്‌റ്റിന് താഴെ കുറിച്ചിരിക്കുന്നത്.