പെപ്പർ ചിക്കൻ എന്ന് കേട്ടാൽ സംഭവം വിദേശി വിഭവമാണ് എന്ന് നമ്മുടെ മനസ്സിൽ തോന്നാറുണ്ടെങ്കിലും സംഭവം നമ്മുടെ വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കുന്ന ഒന്നാണ്. പുറത്ത് ഹോട്ടലുകളിൽ നിന്ന് കിട്ടുന്ന അതേ രുചിയിൽ നമുക്കിത് വീട്ടിൽ ഉണ്ടാക്കാൻ സാധിക്കും.
ആവശ്യമുള്ള സാധനങ്ങൾ
ചിക്കൻ – കാൽ കിലോ
പച്ചമുളക് – 6 എണ്ണം
ഇഞ്ചി – രണ്ട് കഷ്ണം
കുരുമുളക് – 1ടീസ്പൂൺ
സവാള – 2 എണ്ണം
വെളുത്തുള്ളി – 8 അല്ലി
തക്കാളി -2 എണ്ണം
മല്ലിപ്പൊടി – 2 ടേബിൾ സ്പൂൺ
ചെറുനാരങ്ങ – ഒരു കഷ്ണം
മഞ്ഞൾ പൊടി – 2 ടേബിൾ സ്പൂൺ
കറുവപ്പട്ട – നാല് കഷ്ണം
ഗ്രാമ്പൂ – 3 എണ്ണം
എണ്ണ – 4 ടേബിൾ സ്പൂൺ
മല്ലിയില – അരക്കെട്ട്
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചിക്കൻ ചെറിയ കഷ്ണങ്ങളാക്കി വൃത്തിയാക്കിയതിന് ശേഷം പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, മല്ലിയില, കുരുമുളക് എന്നിവയെല്ലാം ഒരുമിച്ച് അരച്ചെടുക്കാം. ഈ മസാല ഇറച്ചിയിൽ നല്ലത് പോലെ തേച്ച് പിടിപ്പിക്കാം. രണ്ട് മണിക്കൂറിന് ശേഷം മാത്രമേ ഇത് ഉപയോഗിക്കുക. ശേഷം തക്കാളിയും ഉള്ളിയും മുറിച്ച് എണ്ണയിൽ വഴറ്റിയെടുക്കുക. ഉള്ളി തവിട്ട് നിറമാകുമ്പോൾ ഇറച്ചി, കറുവപ്പട്ട, ഗ്രാമ്പൂ എന്നിവയിട്ട് നല്ലത് പോലെ ഇളക്കാം ഇതിലേക്ക് ഒരു കപ്പ് വെള്ളമൊഴിച്ച് പ്രഷർ കുക്കറിൽ15 മിനിറ്റ് വേവിയ്ക്കണം. ഇറച്ചി വെന്ത ശേഷം കുക്കറിൽ നിന്നും വാങ്ങി വെച്ച് അടുപ്പത്ത് വെച്ച് എണ്ണ തെളിയുന്നത് വരെ വേവിയ്ക്കുക. പെപ്പർ ചിക്കൻ തയ്യാറായി.