മലബാറിലെ ഒരു പ്രത്യേക വിഭവമാണ് ഗോതമ്പ് അല്‍സ.
ചേരുവകള്‍:
കുത്തിയ(മുറി) ഗോതമ്പ്: മുക്കാല്‍ കിലോ
തേങ്ങാപാല്‍: ഒരു മുറിയുടേത്
കോഴി: 750 ഗ്രാം
സവാള: രണ്ടെണ്ണം
കശുവണ്ടിപ്പരിപ്പ്, മുന്തിരി ആവശ്യത്തിന്
നെയ്യ്: മൂന്നു സ്പൂണ്‍
ഉപ്പ്: പാകത്തിന്
ഏലക്ക- 4 എണ്ണം
പാകം ചെയ്യുന്ന രീതി
തേങ്ങ പിഴിഞ്ഞ് ഒന്നാം പാല്‍ മാറ്റിവെക്കുക. ഗോതമ്പും ചെറുതായി മുറിച്ച കോഴിയും ഒരു സവാള മുറിച്ചതും ഇട്ട് രണ്ടാം പാല്‍ ഒഴിച്ച് നന്നായി വേവിക്കുക. നന്നായി വെന്തുകഴിഞ്ഞാല്‍ ഒന്നാം പാല്‍ ഒഴിക്കണം. തുടര്‍ന്ന് ഏലക്ക ചതച്ചതും ഉപ്പും ഇട്ട് കുറുകുന്നതു വരെ തിളപ്പിക്കുക. പാകമായ ശേഷം കശുവണ്ടിയും മുന്തിരിയും ഒരു സവാളയും നെയ്യില്‍ വറുത്ത് കോരി അല്‍സയും മുകളില്‍ ഇട്ട് പഞ്ചസാര തൂകി എടുക്കാം. ഗോതമ്പ് അല്‍സ ചൂടോടെ കഴിച്ചാല്‍ സൂപ്പര്‍ ടേസ്റ്റാണ്.
നിങ്ങളുടെ പാചകക്കുറിപ്പികള്‍ പങ്കുവെക്കൂ… സമ്മാനങ്ങള്‍ നേടൂ.
[email protected]