ബോളിവുഡ് ഗാനത്തിന് ചുവടുവെച്ച് വാർണറും മക്കളും

കൊറോണ വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ഐപിഎൽ 2020 അടക്കമുള്ള കായിക മത്സരങ്ങളെല്ലാം തന്നെഅനിശ്ചിതമായി നീട്ടിവച്ചിരുന്നു. ഇതോടെ താരങ്ങളൊക്കെ വീട്ടിൽ തന്നെ കഴിയുകയാണ്. സൺ റൈസേഴ്സ് ഹൈദരാബാദിൻ്റെ ക്യാപ്റ്റൻ ഡേവിഡ് വാർണറും ലോക്ക് ഡൗണിന്റെ ഭാഗമായി വീട്ടിൽ തന്നെയാണ് സമയം ചിലവഴിക്കുന്നത്. ഇതിനിടെ തൻ്റെ മക്കളുമായി വാർണർ ചെയ്ത ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളായിൽ വൈറലാവുകയാണ്. ‘തീസ് മാർ ഖാൻ’ എന്ന ചിത്രത്തിലെ ‘ഷീല കി ജവാനി’ എന്ന പ്രശസ്ത ബോളിവുഡ് ഐറ്റം ഗാനത്തിന് ചുവടുവച്ചാണ് വാർണറും മക്കളായ ഇൻഡി റേ, ഇസ്ല റോസ് എന്നിവരും ആരാധകരുടെ മനം കവരുന്നത്. ഓരോ മകളോടൊപ്പവും വ്യത്യസ്തമായ ഓരോ വീഡിയോകളാണ് വാർണർ ചെയ്തിരിക്കുന്നത്. പ്രശസ്ത വീഡിയോ ഷെയറിംഗ് ആപ്പായ ടിക് ടോക്കിലാണ് വാർണർ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

https://www.instagram.com/davidwarner31/?utm_source=ig_embed