ന്യൂഡല്‍ഹി: ആരോഗ്യമുള്ള കാലത്തോളം ജോലി ചെയ്യുക. ഇന്ത്യക്കാരുടെ തൊഴില്‍ രീതിയെക്കുറിച്ച് പുതിയ പഠനറിപ്പോര്‍ട്ട്. ഇന്ത്യക്കാര്‍ വിരമിക്കല്‍ പ്രായത്തിനപ്പുറവും ജോലി തുടരാന്‍ ആഗ്രഹിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ക്രെഡിറ്റ് സ്യൂയിസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠനറിപ്പോര്‍ട്ടിലാണ് 75 ശതമാനം ഇന്ത്യക്കാരും വിരമിക്കല്‍ പ്രായത്തിനപ്പുറവും ജോലി തുടരാന്‍ ആഗ്രഹിക്കുന്നുവെന്ന് പറയുന്നത്. വിരമിക്കല്‍ പ്രായത്തിനുശേഷം ജോലി തുടരാന്‍ ആഗ്രഹിക്കുന്നവരില്‍ ഇന്ത്യ കഴിഞ്ഞാല്‍, ഇന്തൊനീഷ്യ (65%), ദക്ഷിണ കൊറിയ (63%) എന്നിവയാണ്.
വര്‍ധിച്ചു വരുന്ന ആയുര്‍ദൈര്‍ഘ്യവും ഫെര്‍ട്ടിലിറ്റി നിരക്കും കുറയുന്നതാണ് ഇതിന് കാരണം. ക്രെഡിറ്റ് സ്യൂയിസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠനമനുസരിച്ച്, വികസ്വര രാജ്യങ്ങളില്‍ 53 ശതമാനം ആളുകളും വിരമിക്കല്‍ പ്രായത്തിനപ്പുറവും ജോലി തുടരാന്‍ ആഗ്രഹിക്കുന്നവരാണ്. പ്രായമായവരില്‍ ഏറ്റവും ഉയര്‍ന്ന ദാരിദ്ര്യ നിരക്ക് ദക്ഷിണ കൊറിയയില്‍ നിന്നാണ്. സാധാരണ വിരമിക്കല്‍ പ്രായത്തിനപ്പുറം ജോലിചെയ്യാത്തത് കൊറിയക്കാരെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്നെന്ന് പഠനം പറയുന്നു.