ഐഫോണ്‍ 12 സീരീസ് സെപ്റ്റംബറില്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നെങ്കിലും കൊറോണ വൈറസ് കാരം ആപ്പിള്‍ ഈ സമയം മാറ്റിയതായി റിപ്പോര്‍ട്ട്. ഇന്നുവരെയുള്ള റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, ആപ്പിള്‍ മൂന്ന് ഐഫോണ്‍ 12 മോഡലുകള്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ്. എന്നാല്‍ കൊറോണ വൈറസ് അതിന് എതിരായി നില്ക്കുന്നു. കൊറോണ വൈറസ് മൂലം ലോകമെമ്ബാടുമുള്ള പ്രതികൂല സാഹചര്യങ്ങള്‍ കാരണം ഐഫോണ്‍ 12 ന്റെ ഉത്പാദനം തടസ്സപ്പെടാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഓണ്‍-ഗ്രൗണ്ട് പ്രവര്‍ത്തനങ്ങള്‍ മാത്രമല്ല, വില്‍പ്പനയെയും മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങളെയും ബാധിക്കാന്‍ സാധ്യതയുണ്ട്. ഇതിനാല്‍ ആണ് പുതിയ ലോഞ്ച് നീട്ടാന്‍ അവര്‍ തീരുമാനിച്ചത്. പ്രീമിയം ശ്രേണിയില്‍ ഉള്‍പ്പെടുന്ന 2020 ഐഫോണ്‍ മോഡലുകള്‍ക്ക് 5 ജി പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഐഫോണ്‍ 12 ഒരു നിര്‍ണായക മോഡലാണ്, കാരണം സാംസങ്, എല്‍ജി, സോണി, റിയല്‍മി, ഷിയോമി, ഓപ്പോ, വിവോ, തുടങ്ങിയ ബ്രാന്‍ഡുകള്‍ ഇതിനകം തന്നെ 5 ജി ക്ലബില്‍ എത്തി. ടെക്, ടെലികോം വ്യവസായങ്ങളുടെ അടുത്ത യുഗം 5 ജി ആയതിനാല്‍ 12 സീരിസ് ഇറക്കേണ്ടത് അനിവാര്യമാണ്. എന്നാല്‍ സാഹചര്യം ഇപ്പോള്‍ അതിന് അനുകൂലമല്ല എന്നതാണ് പ്രശ്നം.