റിയാദ്: ഇന്ന് സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് 11 പേര് മരിച്ചു. മരണസംഖ്യ 6196 ആയി ഉയര്‍ന്നു. 119 പേര്‍ക്ക് കൂടി പുതുതായി രോഗ ബാധ സ്ഥിരീകരിച്ചു. 174 പേര് സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളുടെ ആകെ എണ്ണം 362339 ഉം രോഗമുക്തരുടെ എണ്ണം 3,53,353 ഉം ആയി.
രാജ്യത്ത് നിലവില്‍ കോവിഡ് പോസിറ്റീവായവര്‍ 2790 പേരാണ്. ഇതില്‍ 393 പേര് മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കോവിഡ് കേസുകള്‍: റിയാദ് 40, കിഴക്കന്‍ പ്രവിശ്യ 25, മക്ക 24, ഖസീം 9, മദീന 6, അസീര്‍ 5, നജ്റാന് 4, തബൂക്ക് 2, അല്‍ജൗഫ് 2, ഹാഇല്‍ 1, അല്‍ബാഹ 1.