ഖത്തറിലെ പൊതു ടാക്സി സംവിധാനമായ കര്‍വ കാറുകളില്‍ സ്മാര്‍ട്ട് ഫോണ്‍ വഴിയുള്ള ഇ പേയ്മെന്റ് സംവിധാനം വിപുലമാക്കുന്നു. ആപ്പിള്‍ പേ, ഗൂഗിള്‍ പേ എന്നീ സംവിധാനങ്ങള്‍ ഉടന്‍ തന്നെ കര്‍വ കാറുകളില്‍ സജ്ജമാക്കുമെന്ന് പൊതു ഗതാഗത വിഭാഗമായ മുവാസലാത്ത് അറിയിച്ചു.
മുഴുവന്‍ ഐഒഎസ്, ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിച്ചും ഈ സേവനം ഉപയോഗപ്പെടുത്താം. കര്‍വ ടാക്സി ആപ്പ് വഴിയാണ് ഈ പേയ്മെന്റ് സംവിധാനം നടത്തേണ്ടത്. കര്‍വ ടാക്സി സര്‍വീസ് കൂടുതല്‍ എളുപ്പവും കാര്യക്ഷമവും ഒപ്പം സുരക്ഷിതവുമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഡിജിറ്റലൈസേഷന് നടപടികളെന്ന് മുവാസലാത്ത് സിഇഒ ഫഹദ് സാദ് അല്‍ ഖഹ്താനി പറഞ്ഞു.