വയനാട് ഉരുള്‍പൊട്ടല്‍; ആയിരക്കണക്കിന് പേര്‍ ഒറ്റപ്പെട്ടു

മേപ്പാടി: വയനാട് മേപ്പാട് മുണ്ടകൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഹാരിസണ്‍ എസ്‌റ്റേറ്റിലെ ലയങ്ങളില്‍ താമസിക്കുന്ന 400 പേര്‍ ഒറ്റപ്പെട്ടു. രക്ഷാപ്രവര്‍ത്തനം സജീവമായി തുടരുകയാണ്.
മരിച്ചവരില്‍ മൂന്നു കുട്ടികളും ഉള്‍പ്പെടുന്നു. ടൂറിസം മേഖലയിലാണ് ഉരുള്‍പൊട്ടിയത്. ചൂരല്‍മലയിലെ റിസോര്‍ട്ടുകള്‍ അടക്കം സ്ഥിതിചെയ്യുന്ന മേഖലയാണത്.
സ്‌കൂള്‍ കെട്ടിടം മുഴുവന്‍ വെള്ളത്തില്‍ അടിയിലായി. ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസിലും ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലും കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചു. എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. ജീവന്‍ ബാബുവിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രാദേശികമായി ഏകോപിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന, അഡീഷണല്‍ ഡയറക്ടര്‍ ഡോ. റീത്ത, എന്‍.എച്ച്.എം. സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. ബിജോയ് തുടങ്ങിയവരും ഈ സംസ്ഥാനതല സംഘത്തിലുണ്ടാകും.
ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസിലും ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലും കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചു.

ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസിലെ കണ്‍ട്രോള്‍ റൂം: 8075401745

സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം: 9995220557, 9037277026, 9447732827

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here