Home FEATURED ശമ്പള പ്രതിസന്ധി: നാളെ മുതൽ 108ആംബുലൻസ് ജീവനക്കാരുടെ പ്രതിഷേധം

ശമ്പള പ്രതിസന്ധി: നാളെ മുതൽ 108ആംബുലൻസ് ജീവനക്കാരുടെ പ്രതിഷേധം

0
ശമ്പള പ്രതിസന്ധി: നാളെ മുതൽ 108ആംബുലൻസ് ജീവനക്കാരുടെ പ്രതിഷേധം

തിരുവനന്തപുരം: എല്ലാ മാസവും 7-ാം തീയതിക്കു മുമ്പ് ശമ്പളം നൽകുമെന്ന ഉറപ്പുകൾ ലംഘിച്ച ഇ എം ആർ ഐ ഗ്രീൻ ഹെൽത്ത് സർവ്വീസ് കമ്പനിക്കെതിരെ നാളെ മുതൽ ( 16/7/2024) ആംബുലൻസ് ഡ്രൈവർമാർ പ്രതിഷേധമാരംഭിക്കും.

ഒരു ആശുപത്രിയിൽ നിന്നും മറ്റൊരു ആശുപത്രിയിലേക്ക് (IFT )കേസുകൾ എടുക്കാതെയാണ് പ്രതിഷേധമാരംഭിക്കുന്നത്. എന്നാൽ അടിയന്തിര സർവ്വീസുകളായ റോഡുപകടങ്ങളിൽപ്പെടുന്നവരേയും, വീടുകളിലെ രോഗികളെയും കുട്ടികളേയും എടുത്തു കൊണ്ടായിരിക്കും പരോക്ഷസമരം നടത്തുന്നത്.

2019 മുതലാണ് എല്ലാ ജില്ലാകളിലും കനിവ് 108 ആംബുലൻസ് പദ്ധതിയുടെ പ്രവർത്തനമാരംഭിക്കുന്നത്.
ഈ പദ്ധതിയുടെ നടത്തിപ്പ് ചുമതല ഹൈദ്രാബാദ് ആസ്ഥാനമായ ഇ എം ആർ ഐ ഗ്രീൻ ഹെൽത്ത് സർവ്വീസ് കമ്പനിക്കാണ്.

2019-ൽ സർവ്വീസ് ആരംഭിച്ചത് മുതൽ ജീവനക്കാർക്ക് ശമ്പളം നൽകുന്നത് ഒരു കൃത്യമായ തീയതി നിശ്ചയിച്ചല്ലായിരുന്നു. 2021ൻ്റെ ആരംഭത്തിൽ യൂണിയൻ്റെ സമ്മർദ്ദംമൂലമാണ് എല്ലാ മാസവും 7-ാം തീയതി മുതൽ ശമ്പള വിതരണമാരംഭിച്ചത്. എന്നാൽ കഴിഞ്ഞ മാസത്തെ ശമ്പളം ഇതുവരെ നൽകാത്ത സാഹചര്യത്തിലാണ് ശമ്പളം ലഭിക്കുന്നത് വരെ പരോഷമായ സമരമാരംഭിക്കുന്നതെന്ന് യൂണിയൻ ജില്ലാ പ്രസിഡൻ്റ് അഞ്ചുതെങ്ങ് സുരേന്ദ്രനും ജനറൽ സെക്രട്ടറി സുബിൻ. S S ഉം അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here