റിയാദ്: ഐക്യരാഷ്ട്ര സംഘടനയിലെ തൊഴില്‍ സാധ്യത പ്രയോജനപ്പെടുത്താന്‍ മലയാളി യുവാക്കള്‍ സന്നദ്ധരാകണമെന്നു ഡോ. മുരളി തുമ്മാരുകുടി. റിയാദില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്‍ സംഘടിപ്പിച്ച ചായ് പേ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അറുപതോളം ഏജന്‍സികളിലായി ഓരോ വര്‍ഷവും ഡ്രൈവര്‍മാര്‍ മുതല്‍ നിരവധി ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വിവിധ രാജ്യങ്ങളിലുള്ള ഈ ഏജന്‍സികളില്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് പ്രായം തടസ്സമല്ലെന്നും ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിൽ (UNEP) ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവന്‍ കൂടിയായ ഡോ. മുരളി തുമ്മാരുകുടി കൂട്ടിച്ചേര്‍ത്തു.
റിയാദിലെ വിവിധ സ്‌കൂളില്‍ നിന്നുള്ള വിദ്യാര്‍ഥികളോടും മലയാളി സംഘടനാ പ്രതിനിധികളോടുമായി അദ്ദേഹം പറഞ്ഞു.
Wmf റിയാദ് കൌണ്‍സില്‍ പ്രസിഡന്റ് ഷംനാസ് അയ്യൂബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്, ശിഹാബ് കൊട്ടുകാട് ആമുഖ പ്രസംഗവും, ഡോ. ജയചന്ദ്രന്‍ ഉദ്ഘാടനം കർമ്മവും നിര്‍വഹിച്ചു. തുടര്‍ന്ന് WMF ഗ്ലോബൽ കമ്മറ്റിക്ക് വേണ്ടി ശിഹാബ് കൊട്ടുകാട്,നൗഷാദ് ആലുവ, മുഹമ്മദലി മരോട്ടിക്കൽ . മിഡിലീസ്റ്റ് കമ്മറ്റിക്ക് വേണ്ടി സലാം പെരുമ്പാവൂർ, നാസർ ലൈസ്, നാഷണൽ കമ്മറ്റിക്ക് വേണ്ടി ഡൊമിനിക് സാവിയോ, ജാഫർ ചെറ്റാലി. റാഫി കൊയിലാണ്ടി, ഷംനാദ് കുളത്തുപ്പുഴ റിയാദ് വിമൻസ് ഫോറത്തിന് വേണ്ടി വല്ലി ജോസ്, അഞ്ജു അനിയൻ,സബ്രീൻ ഷംനാസ്, ഹമാനി എന്നിവരും അൽ ഖർജ്, ജിദ്ദ, ദമ്മാം, റിയാദ് യൂണിറ്റ്, വിമൻസ്ഫോറം നേതാക്കള്‍ ഒപ്പം റിയാദിലെ എല്ലാ പ്രമുഖ സംഘടനകളുടെയും പ്രതിനിധികളും ഡോ. തുമ്മാരുകുടിക്ക് സ്വീകരണം നല്‍കി. തുടര്‍ന്ന് സ്ത്രീ ശാക്തീകരണവും, വിദ്യാഭ്യാസവും, തൊഴിലും, പ്രകൃതി സംരക്ഷണവും, കെ-റെയിലും, പ്രവാസവും, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും പുതിയ ജോലി സാധ്യതകളും, തുടങ്ങിയ എല്ലാ വിഷയങ്ങളും അദ്ദേഹം ചര്‍ച്ച ചെയ്തു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും ചോദ്യങ്ങള്‍ക്ക് വളരെ കൃത്യമായും വ്യക്തമായും വിശദീകരണങ്ങള്‍ നല്‍കി.
സൗദി അറേബ്യയിലെ പരിസ്ഥിതി സംരക്ഷണവും വനവല്‍ക്കരണവും സംമ്പന്ധിച്ചു നടന്ന കോൺഫ്രൻസിൽ പങ്കെടുക്കാന്‍ എത്തിയതായിരുന്നു നിലവില്‍ ജീ ഇരുപതു രാജ്യങ്ങളുടെ പ്രോഗ്രാം കോഡിനേറ്റർ കൂടിയായ ഡോക്ടര്‍ തുമ്മാരുകുടി. ജീ ഇരുപത് രാജ്യങ്ങളുടെ കൂട്ടായ്മയുടെ അടുത്ത പ്രസിഡന്റ് ഇന്ത്യയില്‍ നിന്നും ആകുമെന്നതിനാല്‍ ജീ ഇരുപതില്‍ ഇനി ഇന്ത്യയുടെ ഊഴം ആണെന്നും ഇന്ത്യക്ക് കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാൻ ഒരുപാട് സാധ്യതകള്‍ തുറക്കുക ആണെന്നും അദ്ദേഹം വിലയിരുത്തി. പ്ര്രോഗ്രാം കൺവീനർ കബീർ പട്ടാമ്പി, ജോ. പ്രോഗ്രാംകൺവീനർമാരായ അലി ആലുവ, ഷൈജു നിലമ്പൂർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ബത്ത അപ്പോളോ ഡിമോറോ ഓടിറ്റോറിയത്തിൽ നടന്ന പരിപാടി മൈമൂന ടീച്ചർ നിയന്ത്രിച്ചു. നിഹ്മത്തുള്ള പുതൂർപടിക്കൽ, ജാനിഷ്, ജെറിൻ, അൻസാർ വർക്കല, റിജോഷ് കടലുണ്ടി, നാസർ ലൈസ്, ജോസ് കടമ്പനാട്,നസീർ ഹനീഫ ജോസ് ആന്റണി, നിസാർ പള്ളിക്കശ്ശേരി, ഇലിയാസ് കാസർകോഡ്,നസീർ ആലുവ എന്നിവരും പ്രോഗ്രാം സംഘാടനത്തിൽ പങ്കാളികളായി.