കുവൈത്തിലേക്ക് ദുബൈ വഴി വരാന്‍ ശ്രമിച്ച മലയാളി കോവിഡ് ബാധിച്ച് മരിച്ചു

കുവൈത്ത് സിറ്റി: ദുബൈയില്‍ മലയാളി കൊവിഡ് ബാധിച്ച് മരിച്ചു. തൃശൂര്‍ പെരിഞ്ഞനം ചക്കരപാടം പള്ളിയുടെ വടക്ക് വശം താമസിക്കുന്ന നൈസാം (45) ആണ് മരിച്ചത്. ഭാര്യ: റബീന. മക്കള്‍: അമീഹ, അക്മല്‍, അക്കു. സഹോദരങ്ങള്‍: ഫൈസല്‍, നജീബ്, നിഷാദ്. പിതാവ്: മുഹമ്മദ്.

കുവൈത്തിലേക്ക് നേരിട്ട് വരാന്‍ വിലക്കുള്ളതിനാല്‍ ദുബൈ വഴി വരാന്‍ ശ്രമിച്ച അദ്ദേഹം കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ദുബൈയില്‍ ചികിത്സയിലായിരുന്നു. വര്‍ഷങ്ങളായി ഖത്തറിലായിരുന്ന നൈസാം ഒരു വര്‍ഷം മുമ്പാണ് ജോലി മാറ്റത്തിനായി കുവൈത്തിലെത്തിയത്. കുവൈത്തില്‍ സാല്‍മിയയിലായിരുന്നു താമസം. കെഇഒ ഇന്റര്‍നാഷനല്‍ കണ്‍സല്‍ട്ടന്റ്‌സ് കമ്പനിയില്‍ ഡ്രാഫ്റ്റ്‌സ്മാനായിരുന്നു.