കൊളംബോ സർവീസ് പുനരാരംഭിക്കാൻ ഗൾഫ് എയർ

മ​നാ​മ: ശ്രീലങ്കൻ തലസ്ഥാനമായ കൊ​ളം​ബോ​യി​ലേ​ക്ക് ഗ​ള്‍ഫ് എ​യ​ര്‍ സ​ര്‍വീസ് പു​ന​രാ​രം​ഭി​ക്കു​ന്നു. ആ​ഴ്​​ച​യി​ല്‍ ര​ണ്ടു സ​ര്‍വീസു​ക​ളാ​ണ് ഫെ​ബ്രു​വ​രി 15 മു​ത​ല്‍ ആ​രം​ഭി​ക്കു​ക. 1981ലാ​ണ് ആ​ദ്യ​മാ​യി ശ്രീ​ല​ങ്ക​യി​ലേ​ക്ക് സ​ര്‍വി​സ് ആ​രം​ഭി​ച്ച​ത്.

അ​ബൂ​ദ​ബി, ദു​ബായ്, കുവൈ​റ്റ്, ഇ​ന്ത്യ, റി​യാ​ദ്, ജി​ദ്ദ, ദ​മ്മാം, മ​സ്ക​റ്റ്, കെയ്റോ, അ​മ്മാ​ന്‍, ല​ണ്ട​ന്‍, പാ​രി​സ്, ഫ്രാ​ങ്ക്ഫര്‍ട്ട്, അ​ഥീ​ന, ബാ​ങ്കോ​ക്ക്, മ​നി​ല, ധാ​ക്ക, പാ​കി​സ്ഥാന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് നി​ല​വി​ല്‍ ഗ​ള്‍ഫ് എ​യ​ര്‍ സ​ര്‍വീസ് ന​ട​ത്തു​ന്ന​ത്.

2020ല്‍ ​സ​ര്‍വീസ് നി​ര്‍ത്താ​ത്ത ഏ​താ​നും വി​മാ​ന​ക്ക​മ്പ​നി​ക​ളി​ലൊ​ന്നാ​ണ് ഗ​ള്‍ഫ് എ​യ​ര്‍. കൂ​ടു​ത​ല്‍ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് വ​രും ദി​വ​സ​ങ്ങ​ളി​ല്‍ സ​ര്‍വീസ് പു​ന​രാ​രം​ഭി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് ക​മ്പ​നി വൃ​ത്ത​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി.