ജിദ്ദ: ജിദ്ദയിലെ കോര്‍ണിഷിലേക്കുള്ള പ്രവേശനം നിരോധിച്ചു . ജന ബാഹുല്യത്തെ തുടര്‍ന്ന്
കടല്‍കരയിലെത്തുന്നവരുടെ പശ്ചാത്തലത്തില്‍ കോവിഡ് വ്യാപനം തടയുന്നതിനുള്ള മുന്‍കരുതലായാണ് പ്രദേശം അടച്ചതെന്ന് ജിദ്ദ മുനിസിപ്പാലിറ്റി അറിയിച്ചു. ആളുകളുടെ തിരക്ക് കാരണം കടല്ക്കര അടക്കാന്‍ ജിദ്ദ ഗവര്‍ണര്‍ അമീര്‍ മിശ്അല്‍ ബിന്‍ മാജിദ് നിര്‍ദേശം നല്‍കിയിരുന്നു.
ഗവര്‍ണറുടെ നിര്‍ദേശം വന്ന ഉടനെ പൊലീസുമായി സഹകരിച്ചു കടല്ക്കര അടക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി. അതെ സമയം സമൂഹ മാധ്യമത്തില്‍ കോര്‍ണിഷിലെ തിരക്ക് കാണിക്കുന്ന വീഡിയോകള്‍ പ്രചരിച്ചിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്ഥലത്ത് കോവിഡ് മുന്‍കരുതല്‍ പരിശോധന പൊലീസ് കര്‍ശനമാക്കിയിരുന്നു.