നാട്ടിലെത്തിയ പ്രവാസികൾക്ക് 100 കോടിയുടെ വായ്പാ പദ്ധതി

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയെത്തുടർന്നു തിരിച്ചെത്തിയ പ്രവാസികൾക്ക് പുതിയ സംരംഭങ്ങൾ തുടങ്ങാൻ സംസ്ഥാന സർക്കാരിന്‍റെ 100 കോടി രൂപ സഹായ പദ്ധതി. കെഎസ്ഐഡിസി വഴി 7 ശതമാനം പലിശ നിരക്കിൽ വായ്പ ലഭ്യമാക്കുന്ന പദ്ധതിയാണിത്. സിയാൽ മാതൃകയിൽ കൂടുതൽ പദ്ധതികൾ ആരംഭിക്കുമെന്ന് വ്യവസായ സംരംഭകരുമായുള്ള ആശയവിനിമയത്തിൽ മുഖ്യമന്ത്രി അറിയിച്ചു.

കേരളത്തിലെ ചെറിയ തുറമുഖങ്ങളെ ബന്ധിപ്പിച്ചു ചരക്കു കപ്പൽ സർവീസ് തുടങ്ങണമെന്നു കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി പ്രതിനിധികൾ ചർച്ചയിൽ ആവശ്യപ്പെട്ടു. വ്യവസായവും കൃഷിയും പ്രോത്സാഹിപ്പിക്കാൻ ഭൂനിയമങ്ങളിൽ ഭേദഗതി വേണം. വ്യവസായങ്ങൾ തുടങ്ങുന്നതിനുള്ള അനുമതികൾ തദ്ദേശവകുപ്പിൽനിന്ന് വ്യവസായ വകുപ്പിലേക്കു മാറ്റണമെന്നും ആവശ്യമുയർന്നു.