കൊവിഡ് സന്നദ്ധ പ്രവർത്തകരെ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ആദരിച്ചു


സകാക്ക : കോവിഡ് കാലത്ത് സ്ത്യുത്യർഹ സേവനങ്ങൾ നടത്തിയ സന്നദ്ധ സേവകരെ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം അൽ ജൗഫ് ഘടകം ആദരിച്ചു.     കോവിഡിന്റെ ഭയാശങ്കയിൽ പ്രവാസികൾ ബുദ്ധിമുട്ട് നേരിട്ട സമയത്തെല്ലാം ഭക്ഷണം, വൈദ്യസഹായം, യാത്രാസംവിധാനങ്ങൾ എന്നിവ യാതൊരു പ്രയാസവുമില്ലാതെയാണ് അൽ ജൗഫിലെ  സാമൂഹ്യ പ്രവർത്തകർ നടത്തിയത്..          അൽ ജൗഫ് കുടുംബ  കൂട്ടായ്മക്കും, സോഷ്യൽ ഫോറം  പ്രവർത്തകരായ നജീബ് വള്ളക്കടവ് , ഷാഫി കലന്തർ മംഗലാപുരം എന്നിവർക്കും  മൊമെന്റോ നൽകി  അനുമോദിച്ചു  . ചടങ്ങിൽ  ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം അൽ ജൗഫ് പ്രസിഡണ്ട്‌ ഹനീഫ് തൊഴുപ്പാടം, സെക്രട്ടറി  ഷഫീഖ് കൗസരി പത്തനാപുരം, ദിലീപ് വള്ളക്കടവ്, ഹസ്സൻ മടപ്പള്ളി, ആബിദ് പട്ടാമ്പി, വസീം മംഗലാപുരം എന്നിവരും  അൽജൗഫ് കുടുംബ കൂട്ടായ്മക് വേണ്ടി ഷിബു വടക്കേൽ,   ഷാൻ മൊയ്‌തീൻ, സാബു എന്നിവരും  സംബന്ധിച്ചു.