റിയാദ്: കൊറോണ വൈറസ് പടരാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികളും പ്രതിരോധ പ്രോട്ടോക്കോളുകളും നടപ്പാക്കുന്നതിലെ വീഴ്ചകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് രാജ്യത്തുടനീളമുള്ള പള്ളികള്‍ക്ക് വീണ്ടും നിര്‍ദ്ദേശങ്ങള്‍ നല്കി. ഇസ്ലാമിക കാര്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങളില്‍ ആരാധനക്കായി മുസല്ല കൊണ്ടുവരുന്നത് പോലുള്ള മുമ്പത്തെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാന്‍ ആവശ്യപ്പെട്ടു.
ഇസ്ലാമിക കാര്യമന്ത്രി ഷെയ്ഖ് അബ്ദുല്ലത്തീഫ് അല്‍-ഷെയ്ക്ക് പുറത്തിറക്കിയ സര്‍ക്കുലറില്‍, മാസ്ക് കൊണ്ട് വായയും മൂക്കും മൂടുക. വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് ഒരു മണിക്കൂര്‍ മുമ്പ് പള്ളികള്‍ തുറക്കുക. 30 മിനിറ്റിനുശേഷം അടയ്ക്കേണ്ടതാണ്.
പ്രാര്‍ത്ഥനയ്ക്കായി നില്ക്കുന്ന ഓരോ രണ്ട് പേര്ക്കിടയില് 1.5 മീറ്റര്‍ അകലം പാലിക്കേണ്ടതാണ്. ആരാധനക്കായി പള്ളികളിലെ ഖുര്‍ആന്‍ അനുവദിക്കാതെ ഉചിതമായിടത്ത് സൂക്ഷിക്കുക, പള്ളികളില്‍ നല്ല വായുസഞ്ചാരം ഉറപ്പാക്കുകയും ആരാധകരുടെ പ്രവേശന സമയം മുതല്‍ പ്രാര്‍ത്ഥനയുടെ അവസാനം വരെ ജനലുകളും വാതിലുകളും തുറക്കുകയും ചെയ്യുക. എല്ലാ വാട്ടര്‍ കൂളറുകളും റഫ്രിജറേറ്ററുകളും ഏതെങ്കിലും തരത്തിലുള്ള ഭക്ഷണപാനീയങ്ങളും പള്ളികളില്‍ നിന്ന് നീക്കംചെയ്യാനും നിര്‍ദേശിച്ചു. അതേസമയം ഇമാം ഉള്‍പ്പെടെയുള്ളവര്‍ പള്ളിയില്‍ കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കുന്നതില്‍ ശ്രദ്ധായാലുക്കളാവണമെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കി.