റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് നാലുപേര്‍ കൂടി മരിച്ചു. 216 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 205 പേര്‍ സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളുടെ ആകെ എണ്ണം 3667023 ഉം രോഗമുക്തരുടെ എണ്ണം 358545 ഉം ആയി. ആകെ മരണസംഖ്യ 6363 ആയി ഉയര്‍ന്നു.
അസുഖ ബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം വീണ്ടും 2115 ആയി ഉയര്‍ന്നു. ഇതില്‍ ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം 348 ആയി. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.7 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കോവിഡ് കേസുകള്‍: റിയാദ് 84, കിഴക്കന്‍ പ്രവിശ്യ 45, മക്ക 43, നജ്റാന് 9, അസീര്‍ 8, മദീന 7, വടക്കന്‍ അതിര്‍ത്തി മേഖല 6, ഹാഇല്‍ 4, ഖസീം 4, തബൂക്ക് 3, ജീസാന്‍ 2, അല്‍ജൗഫ് 1.