ഒമാനിൽ പുതിയ തൊഴിൽനിയമം ഏപ്രിൽ മുതൽ

മ​സ്​​ക​ത്ത്​: ഒ​മാ​നി​ൽ ഏപ്രിൽ മുതൽ പു​തി​യ തൊ​ഴി​ൽ നി​യ​മം പ്രാബല്യത്തിൽ വരും. ഇതനായുള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ന്തി​മ ഘ​ട്ട​ത്തി​ലാ​ണെ​ന്ന്​ ഒ​മാ​ൻ തൊ​ഴി​ൽ മ​ന്ത്രി ഡോ. ​മ​ഹ​ദ്​ ബി​ൻ സൈ​ദ്​ ബൗ​വി​ൻ പറഞ്ഞു. തൊ​ഴി​ൽ നി​യ​മ​ത്തി​നൊ​പ്പം പു​തു​ക്കി​യ സി​വി​ൽ സ​ർ​വി​സ്​ നി​യ​മ​വും നി​ല​വി​ൽ വ​രും.

ആ​രോ​ഗ്യ​ക​ര​മാ​യ തൊ​ഴി​ൽ അ​ന്ത​രീ​ക്ഷ​ത്തി​നൊ​പ്പം പ്രൊഡക്റ്റിവ് ആയ തൊ​ഴി​ൽ സാ​ഹ​ച​ര്യം കൂ​ടി സൃ​ഷ്​​ടി​ക്കു​ന്ന​താ​യി​രി​ക്കും നി​യ​മ​മെ​ന്ന്​ മ​ന്ത്രി പ​റ​ഞ്ഞു. സ​ർ​ക്കാ​ർ, സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ വേ​ത​നം, തൊ​ഴി​ൽ സ​മ​യം, ജോ​ലി​സ​മ​യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ ഏ​കീ​ക​രി​ക്കു​ന്ന​ത്​ സ​ർ​ക്കാ​ർ ആ​ലോ​ച​ന​യി​ലു​ണ്ട്. നി​യ​മ​ങ്ങ​ൾ നി​ല​വി​ൽ വ​രു​ന്ന​തോ​ടെ ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്​​ത​ത കൈ​വ​രും.

കോ​വി​ഡ്​ സാ​ഹ​ച​ര്യ​ത്തി​ൽ സ്വ​ദേ​ശി ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടു​ന്ന​തി​നും വേ​ത​നം കു​റ​യ്ക്കു​ന്ന​തി​നു​മാ​യി മു​ന്നൂ​റി​ല​ധി​കം ക​മ്പ​നി​ക​ൾ അ​പേ​ക്ഷി​ച്ച​താ​യും തൊ​ഴി​ൽ മ​ന്ത്രി പ​റ​ഞ്ഞു. 70,000ത്തി​ല​ധി​കം ജീ​വ​ന​ക്കാ​രാ​ണ്​ ഈ ​ക​മ്പ​നി​ക​ളി​ലു​ള്ള​ത്. സ്വ​ദേ​ശി​ക​ളെ പി​രി​ച്ചു​വി​ടാ​തെ ജോ​ലി​യി​ൽ തു​ട​രാ​ൻ അ​നു​വ​ദി​ക്കു​ന്ന​തി​നാ​യു​ള്ള പ​രി​ശ്ര​മ​ങ്ങ​ൾ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി. മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്മി​റ്റി ക​മ്പ​നി​ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ പ​ല​രെ​യും തു​ട​രാ​ൻ അ​നു​വ​ദി​ച്ച​താ​യും ഡോ. ​മ​ഹ​ദ്​ ബി​ൻ സൈ​ദ്​ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി തു​ട​ർ​ന്നു​വ​രു​ന്ന സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്ക്​ ഇ​ട​യി​ലേ​ക്കാ​ണ്​ മ​ഹാ​മാ​രി ക​ട​ന്നു​വ​രു​ന്ന​ത്. ഇ​ത്​ ക​ടു​ത്ത പ്ര​തി​സ​ന്ധി​ത​ന്നെ​യാ​ണ്​ സൃ​ഷ്​​ടി​ച്ചി​ട്ടു​ള്ള​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.