ജിദ്ദ: കോവിഡ് വൈറസ് രോഗം ബാധിച്ച് മലയാളി പ്രവാസി ജിദ്ദയില്‍ മരിച്ചു. കൊല്ലം വടക്കേവിള കോളജ് നഗര്‍ സ്വദേശി ആഷ്ന ഡേലില്‍ സലീം റാവുത്തര്‍ (66) ആണ് സുലൈമാനിയ ഈസ്റ്റ് ജിദ്ദ ആശുപത്രിയില്‍ മരിച്ചിരിക്കുന്നത്. രോഗബാധയെ തുടര്‍ന്ന് അവിടെ ചികിത്സയിലായിരുന്നു അദ്ദേഹം ഉണ്ടായിരുന്നത്. 35 വര്‍ഷമായി സൗദിയില്‍ പ്രവാസിയായിരുന്നു. കഴിഞ്ഞ 10 വര്‍ഷമായി ജിദ്ദ അബുദാവൂദ് കമ്ബനിയില്‍ ജീവനക്കാരനായിരുന്നു.
ഭാര്യ: അഫീറാ സലീം. മക്കള്‍: ഷബ്ന റാണി, ഷഹന റാണി. മരുമക്കള്‍: നിസാം (യാംബു), ഷമീര്‍. ജിദ്ദയില്‍ ഖബറടക്കാനുള്ള നടപടിക്രമങ്ങളുമായി മരുമകന് നിസാം ജിദ്ദയില്‍ ഉണ്ട്.