ജുബൈല്‍: അസുഖബാധയെ തുടര്‍ന്ന് ചികിത്സക്കായി നാട്ടില്‍ പോയ പ്രവാസി മലയാളി നിര്യാതനായി. ജുബൈലില്‍ വ്യാപാരിയായ കാസര്‍കോട് മണക്കാട് മട്ടമ്മല്‍ സ്വദേശി തെക്കേ പീടികയില്‍ അബ്ദുല്ല (58) ആണ് മരിച്ചത്. ജുബൈലിലെ റഹ്മ കോള്‍ഡ് സ്റ്റോറേജ് ഉടമകളില്‍ ഒരാളാണ്. 25 വര്‍ഷത്തിലേറെയായി സൗദിയിലുള്ളഅബ്ദുല്ല നേരത്തെ സാഹില്‍ കോള്‍ഡ് സ്റ്റോറേജ്, റാസില്‍ കോള്‍ഡ് സ്റ്റോറേജ് എന്നിവ നടത്തിയ ശേഷം 11 വര്‍ഷം മുമ്പാണ് റഹ്മ കോള്‍ഡ് സ്റ്റോറേജിെന്റ നടത്തിപ്പ് പങ്കാളിയാവുന്നത്. രോഗബാധയെ തുടര്‍ന്ന് ചികിത്സക്കായി ഒരുവര്‍ഷം മുമ്പാണ് നാട്ടിലേക്ക് പോയത്. മൃതദേഹം ഖബറടക്കി. ഭാര്യ: സുഹ്റാബി. മക്കള്‍: ശറഫ്, ഹമീദ്, ഫാത്വിമ. മരുമക്കള്‍:- റിയാസ്, റുക്സാന.