മസ്കറ്റ്: കര്‍ശന മുന്‍കരുതല്‍ നടപടികളോട് കൂടി ഒമാനിലെ പൊതുസ്ഥലങ്ങളിലെ ഷിഷാ കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നൽകിയിരിക്കുകയാണ്. ജനുവരി 17 ഞാറാഴ്ച മുതല്‍ വീണ്ടും തുറന്നു പ്രവര്‍ത്തിക്കുവാന്‍ അനുവദിക്കുമെന്ന് മസ്കറ്റ് നഗരസഭ അറിയിക്കുകയുണ്ടായി. ഇതിന് വേണ്ട ആവശ്യമായ എല്ലാ മുന്‍കരുതല്‍ നടപടികളും പുറപ്പെടുവിച്ചിട്ടുണ്ടെന്ന് നഗരസഭയുടെ അറിയിപ്പില്‍ വ്യക്തമാക്കുകയാണ്.
ഷോപ്പിംഗ് മാളുകളിലെ നമസ്കാര മുറികള്‍ പൊതു ജനങ്ങള്‍ക്ക് ഉപയോഗിക്കുവാനും നഗരസഭ അനുവാദം നൽകിയിരിക്കുകയാണ്. കല്യാണ മണ്ഡപങ്ങളില്‍ /ഹാളുകളില്‍ 50 ശതമാനം അതിഥികള്‍ക്ക് പ്രവേശനം അനുവദിക്കുകയുണ്ടായി.