യുഎഇ 10 ലക്ഷം പേർക്ക് വാക്സിൻ നൽകി

അബുദാബി: യുഎഇയിൽ ഇതുവരെ 10 ലക്ഷത്തിലേറെ കോവിഡ് പ്രതിരോധ വാക്സിൻ നൽകി. മാർച്ച് മാസത്തോടെ രാജ്യത്തെ അമ്പതു ശതമാനം പേർക്കും വാക്സിൻ നൽകാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം. സൗജന്യമായാണ് വാക്സിൻ വിതരണം ചെയ്യുന്നത്. ഇതിലേക്കായി വ്യാപക ബോധവത്കരണ പ്രചാരണങ്ങൾക്കും തുടക്കമായി.

ചൈനീസ് നിർമിത സിനോഫോം വാക്സിനു പുറമേ ഫൈസർ വാക്സിനും ദുബായിൽ നൽകിവരുന്നു. ഏറ്റവും കൂടുതൽ പേർക്ക് വാക്സിൻ നൽകിയ ഇസ്രയേലിനു തൊട്ടു പിന്നിലാണ് യുഎഇ. ഇസ്രയേൽ 19.55 ശതമാനം പേർക്കും യുഎഇ 9.52 ശതമാനം പേർക്കുമാണ് ഇതുവരെ വാക്സിൻ നൽകിയത്.