അബുദാബി: തലസ്ഥാന നഗരയില്‍ കോവിഡ് മാനദണ്ഡങ്ങളില്‍ നാളെ (വ്യാഴം) മുതല്‍ ഇളവ് വരുത്തും. സാമ്പത്തിക, ടൂറിസ, വിനോദ വിഭാഗങ്ങളില്‍ കോവിഡ് മാനദണ്ഡം പാലിച്ച് പരിപാടികള്‍ നടത്താം.
ഷോപ്പിങ് സെന്റര്‍, വിനോദ കേന്ദ്രങ്ങള്‍, റസ്റ്ററന്റ്, നഴ്സറി എന്നിവയ്ക്കും ഇളവുണ്ടെന്ന് ദേശീയ അത്യാഹിത ദുരന്ത നിവാരണ സമിതി അറിയിച്ചു. ഇതര എമിറേറ്റില്‍ നിന്ന് അബുദാബിയിലേക്കു പ്രവേശിക്കുന്നവര്‍ക്ക് 72 മണിക്കൂറിനകമുള്ള പിസിആര്‍ ടെസ്റ്റ് ഹാജരാക്കിയാല്‍ മതി. തുടര്‍ച്ചയായി അബുദാബിയില്‍ ആറാം ദിവസം പിസിആര്‍ ടെസ്റ്റ് എടുത്താല്‍ മാത്രം മതിയാകും. നേരത്തെ 4, 8 ദിവസങ്ങളില്‍ എടുക്കണമായിരുന്നു.
കോവിഡ് പകര്‍ച്ച കുറഞ്ഞ ഗ്രീന്‍ വിഭാഗം രാജ്യങ്ങളില്‍നിന്നു വരുന്നവര്‍ക്ക് ക്വാറന്റീന് വേണ്ട. മറ്റു രാജ്യക്കാര്‍ക്ക് ക്വാറന്റീന് കാലാവധി 10 ദിവസമാക്കി കുറച്ചു. വിദേശത്തുനിന്ന് എത്തി തുടര്‍ച്ചയായി 6, 12 ദിവസങ്ങ
ളില്‍ കൂടുതല്‍ അബുദാബിയില്‍ താമസിക്കുന്നവര്‍ ആറാം ദിവസവും പന്ത്രണ്ടാം ദിവസവും പിസിആര്‍ ടെസ്റ്റ് എടുക്കണം.
കോവിഡ് രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ക്കും ക്വാറന്റീന് കാലാവധി 10 ദിവസമാക്കി കുറച്ചു. എട്ടാം ദിവസത്തെ പരിശോധനയില്‍ നെഗറ്റീവായാല്‍ പത്താം ദിവസം പുറത്തിറങ്ങാം.