അബഹയ്ക്ക് സമീപം കാറും ലോറിയും കൂട്ടിടിച്ചു; നാലു മരണം

അബഹ: അബഹയ്ക്ക് സമീപം വാഹനങ്ങള്‍ കൂട്ടിമുട്ടിയുണ്ടായ അപകടത്തില്‍ നാലുപേര്‍ മരിച്ചു. വിവാഹാഘോഷത്തില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട സംഘത്തിന്റെ കാര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് നാലു പേര്‍ മരിച്ചത്. അല്‍റൈന്‍-ബീശ റോഡിലാണ് അപകടം.
വരന്റെ ബന്ധുക്കളാണ് മരണപ്പെട്ടത്. ഇതേ തുടര്‍ന്ന് ഇന്നലെ നടക്കാനിരുന്ന വിവാഹം നീട്ടിവെച്ചു. അസീര്‍ പ്രവിശ്യയിലെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് റിയാദില്‍ വരികയായിരുന്ന കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത്.
മൃതദേഹങ്ങള്‍ അല്‍റൈന്‍ ആശുപത്രിയില്‍ നിന്ന് ബീശ ആശുപത്രിയിലേക്ക് നീക്കി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബന്ധപ്പെട്ട വകുപ്പുകള്‍ മൃതദേഹങ്ങള്‍ വിട്ടുകൊടുത്തതിനെ തുടന്ന് മയ്യിത്ത് നമസ്‌കാരം പൂര്‍ത്തിയാക്കി സ്വദേശത്തെ ഖബര്‍സ്ഥാനില്‍ മറവു ചെയ്തു. ബല്‍ഖറനിലെ ശാഫിഅ ഗ്രാമത്തില്‍ കുടുംബ വീട്ടില്‍ അനുശോചന ചടങ്ങ് നടക്കും.