മലയാളി യുവതി ഹൃദയാഘാതത്താല്‍ മരിച്ചു


റിയാദ്: മലയാളി യുവതി ഹൃദയാഘാതത്താല്‍ മരിച്ചു. അല്‍ബഹ ബല്‍ജുറേഷിയിലാണ് കോട്ടയം ചങ്ങനാശേരി മടപ്പള്ളി പൂവത്താനം ബെസിമോള്‍ മാത്യു(37) മരിച്ചത്. ബല്‍ജുറേഷിയിലെ മൈ ടീത്ത് ആന്‍ഡ് ബ്യൂട്ടി മെഡിക്കല്‍ സെന്ററില്‍ ജീവനക്കാരിയായിരുന്നു. ഭര്‍ത്താവ് ജോസഫ് വര്‍ഗീസ്. മകന്‍: ജൂബിലി ജോസഫ്(2), മൃതദേഹം നാട്ടില്‍ കൊണ്ടുപോകും.