കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകട നഷ്ടപരിഹാര തുക 660 കോടി രൂപ. ഇതില്‍ 378.83 കോടി രൂപ വിമാനത്തിനുണ്ടായ നഷ്ടം നികത്താനും 282.49 കോടി രൂപ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുമാണ് ഉപയോഗിക്കുക.
ഇന്ത്യന്‍ ഇന്‍ഷുറന്‍സ് കമ്പനികളും ആഗോള ഇന്‍ഷുറന്‍സ് കമ്പനികളും ചേര്‍ന്നാണ് തുക നല്‍കുന്നത്. ക്ലെയിമിന്റെ ഭൂരിഭാഗവും വഹിക്കുന്നത് ആഗോള ഇന്‍ഷൂറന്‍സ് കമ്പനിയാണ്. യാത്രക്കാര്‍ക്ക് നല്‍കേണ്ട പ്രാഥമിക നഷ്ടപരിഹാരമെന്ന നിലയില്‍ മൂന്നരക്കോടി രൂപ ന്യൂ ഇന്ത്യാ ഇന്‍ഷുറന്‍സ് നല്‍കിയിട്ടുണ്ട്. ബാക്കി തുക പിന്നീട് കൈമാറും.
ഓഗസ്റ്റ് ഏഴിനാണ് ലാന്‍ഡിങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിനീങ്ങി അപകമുണ്ടായത്. രണ്ട് പൈലറ്റുമാരുള്‍പ്പടെ 21 പേരാണ് അപകടത്തില്‍ മരിച്ചത്. നിരവധിപേര്‍ക്ക് പരിക്കേറ്റു.