സൗദി: സെപ്തംബര്‍ ഒന്നിനും മുപ്പതിനും ഇടയില്‍ റീ എന്‍ട്രി കാലാവധി അവസാനിക്കുന്നവരുടെ ഇഖാമാ കാലാവധി നീട്ടിനല്‍കി സൗദി സര്‍ക്കാര്‍. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടികള്‍. നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററും മാനവ വിഭവശേഷി മന്ത്രാലയവും സഹകരിച്ചാണ് ഇഖാമ കാലാവധി നീട്ടല്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നത്.
നാട്ടില്‍ പോകാനാവാതെ സൗദിയില്‍ കുടുങ്ങിയവരുടെ റീ എന്‍ട്രി വിസാ കാലാവധിയും എക്‌സിറ്റ് വിസാ കാലാവധിയും നീട്ടിനല്‍കി. എന്നാല്‍, വിമാന സര്‍വീസ് തുടങ്ങുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ സൗദിയില്‍ എല്ലാ വര്‍ഷവും നടക്കുന്ന ആഗോള നിക്ഷേപ സമ്മേളനം ഒക്ടോബര്‍ 28-29 തീയതികളില്‍ നിന്ന് ജനുവരി 26-28 തീയതികളിലേക്ക് മാറ്റി.