ജിദ്ദ : സൗദി അറേബ്യയുടെ വടക്കന്‍ ഭാഗങ്ങളില്‍ രണ്ട് പുതിയ എണ്ണ, വാതക പാടങ്ങള്‍ കണ്ടെത്തിയതായി സൗദി ഊര്‍ജമന്ത്രി അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍. ദേശീയ എണ്ണക്കമ്പനിയായ സൗദി ആരാംകോയാണ് പുതിയ പാടങ്ങള്‍ കണ്ടെത്തിയത്.
അല്‍ജൗഫ് മേഖലയിലാണ് ‘ഹദ്ബത് ഹജ്‌റ’ എന്ന പേരിലുള്ള വാതക നിക്ഷേപം കണ്ടെത്തിയത്. വടക്കന്‍ അതിര്‍ത്തി മേഖലയിലെ ‘അബ്‌റക് തുലൂല്‍’ പാടം എണ്ണയും വാതകവും ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. സകാക പട്ടണത്തോട് ചേര്‍ന്നാണ് ‘ഹദ്ബത് ഹജ്‌റ’ പാടം സ്ഥിതിചെയ്യുന്നത്. ധാരാളം വാതകശേഖരമുള്ള പാടമാണിത്.