ഒമ്പത് മേഖലകളില്‍ കൂടി സ്വദേശി വല്‍കരണം നടപ്പാക്കുന്നതിന് സൗദി സാമൂഹിക മാനവ വിഭവശേഷി വികസന മന്ത്രാലയം ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി.
ഖഹ്‌വ, പഞ്ചസാര, തേന്‍, പുകയ്ക്കുന്ന വസ്തുക്കള്‍, വെള്ളം മറ്റു പാനീയങ്ങള്‍, പഴം പച്ചക്കറി, കാരക്ക, വിത്തുകള്‍, പൂക്കള്‍, ചെടികള്‍, മറ്റു കാര്‍ഷിക ഉല്‍പന്നങ്ങള്‍, പുസ്തകങ്ങള്‍, കടലാസ്, മറ്റു വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ സ്റ്റേഷനറികള്‍ വില്‍പന നടത്തുന്ന സ്ഥാപനങ്ങള്‍ എന്നിവയിലാണ് പുതുതായി സ്വദേശി വത്കരണം നടപ്പാക്കുന്നത്.
കര കൗശല വസ്തുക്കള്‍, ടോയ്സ്, മാംസം, മത്സ്യം, കോഴിമുട്ട, പാല്‍, ഭക്ഷ്യഎണ്ണ, സോപ്പ്, ശുചീകരണ വസ്തുക്കള്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ ത തുടങ്ങിയ വില്‍പന നടത്തുന്നസ്ഥാപനങ്ങളിലും മറ്റന്നാള്‍ മുതല്‍ എഴുപത് ശതമാനം സ്വദേശി വല്‍കരണം നടപ്പാക്കുമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
2018ല്‍ 12 തരം വാണിജ്യ സ്ഥാപനങ്ങളില്‍ 70 ശതമാന സ്വദേശിവല്‍കരണം നടപ്പാക്കിയിരുന്നു.സ്വദേശികള്‍ക്കിടയില്‍ തൊഴിലില്ലായ്മ കുറച്ചു കൊണ്ടു വരുകയും വാണിജ്യ മേഖയില്‍ ബിനാമി ബിസിനസ്സ് തടയുകയുമാണ് പുതിയ മേഖലകളിലേക്ക് സ്വദേശി വല്‍കരണം കൊണ്ട് ലക്ഷ്യമാക്കുന്നത്. 2022ല്‍ അക്കൗണ്ടിംഗ് മേഖലകളില്‍ സമ്പൂര്‍ണ സൗദി വല്‍കരണം നടപ്പാക്കുമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
സൗദിയില്‍ ഒമ്പത് മേഖലകളില്‍ കൂടി സ്വദേശിവല്‍കരണം
2022 മുതല്‍ അക്കൗണ്ടിംഗ് മേഖലയില്‍ സമ്പൂര്‍ണ സ്വദേശി വത്കരണം