ടിക് ടോക്ക് ആപ്ലിക്കേഷന്റെ പ്രവർത്തനം ഇന്ത്യയിൽ പൂർണമായും അവസാനിപ്പിച്ചു. ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾക്ക് കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ നിരോധനത്തെ തുടർന്നാണ് നടപടി. നിരോധനത്തിനു പിന്നാലെ ഗൂഗിൾ പ്‌ളേ സ്റ്റോറിൽ നിന്നും ആപ്പിൾ സ്റ്റോറിൽ നിന്നും ഈ ആപ്ലിക്കേഷനുകളെ നീക്കിയിരുന്നു.
എന്നാൽ മുൻപ് ഇൻസ്റ്റാൾ ചെയ്തവരുടെ ഫോണിൽ ആപ്പ് പ്രവർത്തിച്ചു. ഇതിന് പിന്നാലെയാണ് എല്ലാ ഡിവൈസുകളിലും പ്രവർത്തനം നിലച്ചത്. നിരോധനം സംബന്ധിച്ച അറിയിപ്പാണ് ആപ്പ് ഇപ്പോൾ തുറക്കാൻ നോക്കുമ്പോൾ കാണാനാകുക.
ടിക് ടോക്, ഹലോ, യുസി ബ്രൗസർ ഉൾപ്പെടെ 59 ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകളാണ് കേന്ദ്രസർക്കാർ രാജ്യത്ത് നിരോധിച്ചത്. ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും വിരുദ്ധമായ പ്രവർത്തനങ്ങളിൽ ഇവ ഏർപ്പെടുന്നതായി വിവരം ലഭിച്ചതിനാൽ രാജ്യസുരക്ഷയ്ക്കും പൊതുക്രമം സംരക്ഷിക്കാനുമാണ് നിരോധിക്കുന്നതെന്ന് ഐടി മന്ത്രാലയം വ്യക്തമാക്കി.