കോവിഡ് ബാധിച്ച് മരിച്ച ജലാലിന്‍റെ ഗാനം സാമൂഹിക മാധ്യമങ്ങളില്‍

കുവൈത്തില്‍ കോവിഡ് ബാധിച്ച് മരിച്ച ജലാലിന്‍റെ ഗാനം സാമൂഹിക മാധ്യമങ്ങളില്‍ കണ്ണിര്‍ ഓര്‍മ്മ പരത്തുന്നു. ഇന്നാണ് തൃശൂർ ചാവക്കാട് മുനക്കക്കടവ് സ്വദേശി ജലാലുദ്ധീൻ കുവൈത്തില്‍ കോവിഡ് ബാധിച്ച് മരിച്ചത്. കോവിഡ് ബാധിച്ചു അമീരി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. യർമൂഖിൽ സ്വദേശി വീട്ടിൽ പാചകക്കാരനായിരുന്നു. നാട്ടിലേക്ക് മടങ്ങാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് ജലാല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഗാനാലാപനം വലിയ ശ്രദ്ധ നേടിയിരുന്നു. നാടണയാനുള്ള മോഹം പൂര്‍ത്തിയാക്കാനാവാതെയാണ് ജലാല്‍ മരണം പുല്‍കിയത്. പ്രശസ്ത മാപ്പിളപ്പാട്ടായ മമ്പുറംപ്പൂ മഖാമിലെ എന്ന ഗാനത്തിന് സാമ്യമുള്ള വരികളോടെയാണ് ജലാലുദ്ധീൻ ഗാനം പാടി പോസ്റ്റ് ചെയ്തത്. ഗാനത്തിന് വലിയ പിന്തുണയായിരുന്നു സാമൂഹിക മാധ്യമങ്ങളില്‍ ലഭിച്ചത്.

ഭാര്യ: ഷമീറ. മക്കൾ: ജസീം, ജസീർ, ജാഫർ. പിതാവ്: പോക്കാക്കില്ലത്ത് മൊയ്‌തീൻ കുഞ്ഞു. മാതാവ്: ആയിഷ മോൾ. സഹോദരങ്ങൾ: അഷ്‌റഫ്(കുവൈത്ത്), ഫൈസൽ (ഖത്തർ).

കുവൈത്തില്‍ കോവിഡ് ബാധിച്ച് മരിച്ച ജലാലിന്‍റെ ഗാനം സാമൂഹിക മാധ്യമങ്ങളില്‍ കണ്ണിര്‍ ഓര്‍മ്മ പരത്തുന്നു. ഇന്നാണ് തൃശൂർ ചാവക്കാട് മുനക്കക്കടവ് സ്വദേശി ജലാലുദ്ധീൻ കുവൈത്തില്‍ കോവിഡ് ബാധിച്ച് മരിച്ചത്. കോവിഡ് ബാധിച്ചു അമീരി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. യർമൂഖിൽ സ്വദേശി വീട്ടിൽ പാചകക്കാരനായിരുന്നു. നാട്ടിലേക്ക് മടങ്ങാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് ജലാല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഗാനാലാപനം വലിയ ശ്രദ്ധ നേടിയിരുന്നു. നാടണയാനുള്ള മോഹം പൂര്‍ത്തിയാക്കാനാവാതെയാണ് ജലാല്‍ മരണം പുല്‍കിയത്. പ്രശസ്ത മാപ്പിളപ്പാട്ടായ മമ്പുറംപ്പൂ മഖാമിലെ എന്ന ഗാനത്തിന് സാമ്യമുള്ള വരികളോടെയാണ് ജലാലുദ്ധീൻ ഗാനം പാടി പോസ്റ്റ് ചെയ്തത്. ഗാനത്തിന് വലിയ പിന്തുണയായിരുന്നു സാമൂഹിക മാധ്യമങ്ങളില്‍ ലഭിച്ചത്.

Posted by Ashraf Mundikkal on Friday, 5 June 2020